Mathrubhumi Books

Availability: In Stock

ഒരു ഗുസ്തിക്കാരന്റെ ആത്മകഥ

650.00 552.00 15% off

Author: JOJI Category: Language:   MALAYALAM
ISBN 13: 9789376885336 Edition: 1 Publisher: Mathrubhumi
Pages: 582

Description

മലയാളസാഹിത്യഭൂമികയില്‍ ഒരു ഇതിഹാസനോവലിന്റെ പിറവിയുടെ ഉദ്‌ഘോഷങ്ങള്‍ ജോജിയുടെ ഈ കൃതിയിലൂടെ ഞാന്‍ തിരിച്ചറിയുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെ
അനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.
– ബാലചന്ദ്രന്‍ വടക്കേടത്ത്

ദീര്‍ഘവര്‍ഷങ്ങളിലെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും മൗനത്തിന്റെയും മനനത്തിന്റെയും സാഫല്യമാണ് ജോജിയുടെ ഈ കൃതി. ഒരു മഹാപ്രസ്ഥാനത്തിന്റെ വ്യതിരിക്തമായ അയനങ്ങള്‍ നാടിന്റെ തീരാവ്യഥകളാകുന്നതിന്റെ കല്ലില്‍ കൊത്തിയ അക്ഷരശില്പമാണ് മഹത്തായ ഈ ആഖ്യായിക.
– സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്

നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്‌കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. ‘പണ്ടേയുള്ള കതകുകളേ ഉയര്‍ന്നിരിപ്പിന്‍, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ’ എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു.
– എം.കെ. ശ്രീകുമാര്‍

ജോജിയുടെ ആദ്യ നോവല്‍

Book_ORU GUSTHIKKARANTE AATHMAKATHA
You're viewing: ORU GUSTHIKKARANTE AATHMAKATHA 650.00 552.00 15% off
Add to cart
Shopping cart close