ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‌പം
₹310.00 ₹263.00
15% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹310.00 ₹263.00
15% off
Out of stock
മനുഷ്യസമൂഹത്തിന്റെ നാളിതുവരെയുള്ള ചരിതം വസ്തുനിഷ്ഠമായി പരിശോധിച്ചാൽ, ഗോത്ര സമൂഹകാലം മുതൽക്കേയുള്ള ജനാധിപത്യ വത്കരണത്തിന്റെ പരിണാമചരിത്രമാണ് കാണാൻ കഴിയുക. പാർലമെന്ററി ജനാധിപത്യത്തിന്റെ തലത്തിൽ എത്തിനില്ക്കുന്ന ഈ ജനാധിപത്യപ്രക്രിയയുടെ വികാസപരിണാമം തന്നെയാണ് ഭാവിമനുഷ്യസമൂഹത്തിന്റെ മുന്നിലുള്ളത്. ജനാധിപത്യം എപ്പോഴും ഒരു തുറന്ന സമൂഹത്തെയാണ് സൃഷ്ടിക്കുക എന്നതുകൊണ്ട് ഈ വികാസസാധ്യത അനന്തമായി തുടരുകയും ചെയ്യും.
മാർക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണമായ തൊഴിലാളിവർഗ സർവാധിപത്യത്തെയും അതിന്റെ ഉപോത്പന്നമായ ഏകപാർട്ടി ഭരണത്തെയും സൈദ്ധാന്തികവും രാഷ്ട്രീയവുമായി തള്ളിക്കളയുകയും ജനാധിപത്യത്തിന് പുതിയ അർഥകല്പന നല്കുകയും ചെയ്യുന്ന പുസ്തകം. രാഷ്ട്രീയവേനൽ കേരളത്തെ പൊള്ളിച്ച എഴുപതുകളുൾപ്പെടെ ഇരുപതു വർഷത്തിലധികം കാലം തീവ്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഴുവൻസമയപ്രവർത്തകനായിരുന്ന, ചിന്തകനും എഴുത്തുകാരനുമായ കെ. വേണുവിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്