Add a review
You must be logged in to post a review.
₹160.00 ₹136.00 15% off
In stock
‘ഓര്‍മകളിലേക്ക് ഒരു യാത്ര’ എല്ലാ അര്‍ഥത്തിലും പൂര്‍ണമാണ് എന്നു പറയാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. കൊച്ചൗസേപ്പിനെക്കുറിച്ച് അറിയാനുള്ളതൊക്കെ ഈ പുസ്തകത്തിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ വ്യവസായസംരംഭകനായ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ സായന്തനവേളയില്‍ ഒന്നും ഒളിച്ചുവെക്കാതെ, മറച്ചുവെക്കാതെ, വായനക്കാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുകയാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ നമുക്ക് പുതിയ വെളിച്ചവും ദിശാബോധവും നല്കുന്നു; നമ്മുടെ മാനസികചക്രവാളത്തെ കൂടുതല്‍ വികസ്വരമാക്കുന്നു; മനുഷ്യനെക്കുറിച്ചു മാത്രമല്ല, പ്രകൃതിയെക്കുറിച്ചുതന്നെയുള്ള
നമ്മുടെ അവബോധത്തെ ഒന്നുകൂടി ബലവത്താക്കുന്നു.
വിജയകരം മാത്രമല്ല, ശുദ്ധവും സമാധാനപൂര്‍ണവുമായ ഒരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ ആത്മകഥ സന്തോഷപൂര്‍വം ഞാന്‍ ശിപാര്‍ശചെയ്യുന്നു.
– ടി. പത്മനാഭന്‍
ഉയരങ്ങള്‍ സ്വപ്നം കാണുന്ന ഓരോ മലയാളിയുടെയും പ്രാതിനിധ്യസ്വഭാവം വഹിക്കേണ്ട കൃതി. ശൂന്യതയില്‍നിന്ന്, അതീവസാധാരണമായ ജീവിതസാഹചര്യങ്ങളില്‍നിന്ന്
മുല്യബോധം നഷ്ടപ്പെടുത്താതെ എങ്ങനെ ജീവിതവിജയത്തിന്റെ സുവര്‍ണപാതയില്‍ എത്തിപ്പെടാമെന്ന് ഇതില്‍ പറയുന്നു. നന്മയുള്ള വിജയം മോഹിക്കുന്ന ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന പുസ്തകം.
സമൂഹം അറിയുന്ന ഒരു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയിലേക്കുള്ള യാത്ര. ജീവിതവിജയം കാംക്ഷിക്കുന്ന ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.