ഞാൻ തന്നെ സാക്ഷി
₹360.00 ₹324.00
10% off
Out of stock
Get an alert when the product is in stock:
ഡോ. കെ.രാജശേഖരൻ നായർ
ഞാൻതന്നെ സാക്ഷി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സിൽ പെട്ട ഒരു അപൂർവ്വ സുന്ദരകൃതിയാണ്. ആത്മകഥയും വൈദ്യ ചരിത്രവും രോഗവിവരണങ്ങളും ചേർന്ന ഒരു കഥക്കൂട്ടം. ന്യൂറോളജി എന്ന ശാസ്ത്ര മേഖലയിലെ വെള്ളിവെളിച്ചത്തിൽ മാത്രം പ്രൗഢായുഷ്കാല മൊക്കെ ഒതുങ്ങിനിന്ന ഒരു വൈദ്യാധ്യാപകൻ വിശാലമായ സാഹിത്യമേഖലയിലേക്കു കടന്നു വരുമ്പോൾ നൽകുന്നത് നിഗൂഢമായ ശാസ്ത സത്യങ്ങളുടെ ഹൃദയാകർഷകങ്ങളായ മനുഷ്യ കഥകളാണ്. ആധുനികവൈദ്യത്തിന്റെ കഴിഞ്ഞ അമ്പത്തഞ്ചു കൊല്ലത്തെ വ്യത്യസ്തഘട്ടങ്ങളിലെ അനുഭവങ്ങളുടെയും അക്കാലത്തുകണ്ട രോഗങ്ങളുടെയും രോഗികളുടെയും വേദനകളുടെയും ദുഖങ്ങളുടെയും അസാധാരണങ്ങളായ രോഗവിമുക്തികളുടെയും കഥകൾ. വെറും സ്പർശനവും കാഴ്ചയും സ്റ്റെതസ്കോപ്പിലൂടെ കേൾക്കുന്ന നേർത്ത സ്വരങ്ങളും മാത്രം വെച്ച് ദുർജ്ഞേയങ്ങളായ രോഗനിർണ്ണയം നടത്തിയിരുന്ന 1960 കളും അത്ഭുതകരമായ പരിശോധനകൾ ക്രമേണ വൈദ്യത്തിന്റെ പരിശീലനം മാറ്റിയ 1980 കളും അതും കഴിഞ്ഞ് ജെനിറ്റിക്സും കമ്പ്യൂട്ടറുകളും ഇന്റർനെറ്റും റോബോട്ടിക്സുമൊക്കെ വൈദ്യത്തിൽ കടന്നുകയറി വൈദ്യത്തിന്റെ മനുഷ്യമുഖംതന്നെ മാറ്റുന്ന 2000 ങ്ങളും ഒക്കെ സ്വയം പഠിച്ച, പഠിപ്പിച്ച, അനുഭവിച്ച ഒരു വൈദ്യാധ്യാപകന്റെ സാക്ഷ്യപത്രം.