നെടുമ്പാതയിലെ ചെറുചുവട്
₹325.00 ₹276.00 15% off
In stock
അക്കൈ പദ്മശാലി
ജീവിതം
വിവർത്തനം: ടി.എസ്.പ്രീത
ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കൈ പദ്മശാലിയുടെ നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്റ്റിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കൈ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ ജീവിതകഥ തുല്യതയുള്ള ഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.
– ശശി തരൂർ എം പി
എന്റെ ലിംഗത്വം എന്റെ അവകാശമാണ്, എന്റെ തീരുമാനമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അക്കൈ പദ്മശാലി. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്. ഒരിക്കൽ ബാംഗ്ലൂരിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചും കബ്ബൺ പാർക്കിൽ ലൈംഗികവൃത്തി ചെയ്തും ജീവിച്ചിരുന്ന അക്കൈ ഇപ്പോൾ ഭിന്നലിംഗ സമുദായത്തിന്റെ ശബ്ദമാണ്, പ്രതീക്ഷയാണ്.