നവഗ്രഹങ്ങളുടെ തടവറ
₹240.00 ₹204.00
15% off
In stock
പെട്ടെന്ന് വെള്ളിടിവെട്ടുന്നപോലെ ഒരോര്‍മ അയാളുടെ
ബുദ്ധിയില്‍ മിന്നി. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. ഈ വായു
ശ്വസിച്ചിട്ടുണ്ട്. ഈ കുന്നും കമ്പിവേലിയും കെട്ടിടവും എന്റെ തലച്ചോറില്‍ നിറംമങ്ങിയ ചിത്രങ്ങളായി കിടപ്പുണ്ട്.
എന്നായിരുന്നു…? എന്തിനായിരുന്നു…?
ഓരോരുത്തര്‍ക്കും വേണ്ടി എന്നോ തയ്യാറാക്കപ്പെട്ട
മുറികളിലേക്ക് എന്തിനെന്നറിയാതെ തങ്ങളുടെ നിയോഗവും പേറി എത്തിച്ചേരുന്ന എട്ടുപേര്‍. ആരുടെയോ കൈകളിലെ അദൃശ്യമായ ചരടുകള്‍ അവരെ നിയന്ത്രിക്കുന്നു.
നിശ്ചയിക്കപ്പെട്ട അന്ത്യവുമായി വരാനിരിക്കുന്ന ഒമ്പതാമനെ കാത്തിരിക്കുകയാണ്. എല്ലാറ്റിനും സാക്ഷിയും
കാരണവുമായ കണിയാന്‍കോട്ട.
സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും
ചേര്‍ന്നെഴുതിയ നോവല്‍.
ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.
സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്‌നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന്‍ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷദ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ പാണ്ഡവപുരം ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലേക്കും ആറാമത്തെ പെണ്‍കുട്ടി മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമാണ്. email: sethu42@gmail.com