Description
ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി ആര്‍തര്‍ കോനന്‍ ഡോയ്ല് രചിച്ച രണ്ടാമത്തെ കുറ്റാന്വഷണ നോവലാണ് നാല്‍വര്‍ ചിഹ്നം അഥവാ ദ സൈന്‍ ഓഫ് ദ ഫോര്‍. ഇന്ത്യന്‍ റെജിമെന്റില്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്ന മിസ് മേരി മോര്സ്റ്റന്റെ പിതാവിനെ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായതാണ്. ആറു വര്‍ഷം മുമ്പ് പത്രത്തില്‍ കണ്ട ഒരു പരസ്യപ്രകാരം മേരി മോര്സ്റ്റണ് അവളുടെ മേല്‍വിലാസം പരസ്യപ്പെടുത്തി. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ഒരേ തീയതിയില്‍ അവളെ തേടി വിലപിടിപ്പുള്ള ഓരോ പാഴ്സല്‍ വരാന്‍ തുടങ്ങി. അപൂര്വ്വരത്നങ്ങളായിരുന്നു അതില്‍. ഇതിന്റെ പിന്നിലെ രഹസ്യം തേടിയിറങ്ങിയ ഹോംസും ഡോക്ടര്‍ വാട്സണും ഇന്ത്യക്കാരായ നാലുപേരെക്കുറിച്ചും അവരുടെ സൗഹൃദത്തെക്കുറിച്ചും അവര്‍ രഹസ്യമായി സൂക്ഷിച്ച ആഗ്രാനിധിയിലേക്കുമാണ് എത്തിച്ചേര്‍ന്നത്.
ഹോംസ് പരമ്പരയിലെ ഉദ്വേഗജനകമായ നോവല്‍







