Description
ഉപേക്ഷിക്കപ്പെട്ടതോ മുറിപ്പെട്ടതോ ആയ മനുഷ്യന്റെ ദയനീയമായ നിലവിളികളാണ് ആനന്ദിന്റെ കവിതകളെ ഹൃദയസ്പര്‍ശിയാക്കുന്ന മുഖ്യസ്വരം. വിരിഞ്ഞ പൂവല്ല, ചൂണ്ടയില്‍ കൊളുത്തപ്പെട്ട മീനാണ് കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന രൂപകം. തെളിഞ്ഞ നിലാവല്ല, പൊള്ളുന്ന വെയിലും വിങ്ങിപ്പൊട്ടുന്ന സന്ധ്യയും ചോരവാര്‍ന്ന ഋതുക്കളുമാണ് ഈ കവിയെ ആകര്‍ഷിക്കുന്ന സമയരാശി.
-വീരാന്‍കുട്ടി
കലികൊള്ളുന്ന കടലിനെപ്പോലെ മൂര്‍ച്ചയുള്ള കവിതകള്‍. കെ. ആനന്ദിന്റെ ആദ്യ കവിതാസമാഹാരം.



