Book MATHILAKAM REKHAKAL (1)
Book MATHILAKAM REKHAKAL (1)

മതിലകം രേഖകൾ (1)

530.00

In stock

Author: Umamaheswari.s Category: Language:   MALAYALAM
ISBN: ISBN 13: 9789355494511 Publisher: Mathrubhumi
Specifications Pages: 407
About the Book
ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും
തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രസാക്ഷ്യങ്ങളാണ് മതിലകം
രേഖകള്‍. ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ദിനംപ്രതിയുള്ള
പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം പത്തു
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച് അനുസ്യൂതം തുടര്‍ന്നുപോന്നു.
മുപ്പതു ലക്ഷം താളിയോലകളിലായി വ്യാപിച്ചുകിടക്കുന്ന
ഇവയെ അടിസ്ഥാനമാക്കി രചിച്ച ഈ പുസ്തകം നിരവധി
ചരിത്രസത്യങ്ങള്‍ അനാവരണം ചെയ്യുകയും പല സംഭവങ്ങള്‍ക്കും ആധികാരികമായ വിശദീകരണം നല്‍കുകയും ചെയ്യുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍
രാജ്യത്തിന്റെയും ദൈനന്ദിനകാര്യങ്ങള്‍ പകര്‍ന്നുതരുന്ന നിരവധി സംഭവകഥകള്‍ നിറഞ്ഞ ഈ പുസ്തകം ചരിത്രതത്പരരായ
ഏതൊരാള്‍ക്കും തീര്‍ച്ചയായും പ്രയോജനപ്പെടും.ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍
രാജ്യത്തിന്റെയും ആധികാരിക ചരിത്രരേഖകള്‍
The Author

തിരുവനന്തപുരത്ത് ജനനം. അച്ഛന്‍: പരേതനായ പത്മനാഭ അയ്യര്‍. അമ്മ: പരേതയായ സുബ്ബലക്ഷ്മി. പ്രസ് ക്ലബ്ബില്‍നിന്നും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പാസ്സായ ശേഷം സ്വതന്ത്ര പത്രപ്രവര്‍ത്തകയായി. കഴിഞ്ഞ ഇരുപത്തിമൂന്നു കൊല്ലമായി മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ എഴുതുന്നുണ്ട്. തിരുവിതാംകൂര്‍ ചരിത്രം ഇഷ്ടവിഷയമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ജീവചരിത്രം, ട്രാവന്‍കൂര്‍: ദി ഫുട്പ്രിന്റ്‌സ് ഓഫ് ഡെസ്റ്റിനി രചിക്കാന്‍ പ്രേരണയും ധൈര്യവും പകര്‍ന്നു. ശാസ്ത്രീയസംഗീതം ഉള്‍പ്പെടെ മറ്റു ദൃശ്യകലകളെ ആസ്​പദമാക്കിയും അനവധി ലേഖനങ്ങള്‍ വെളിച്ചംകണ്ടിട്ടുണ്ട്. കേരള സര്‍വകലാശാലാ ഉേദ്യാഗസ്ഥയാണ്.

You may also like…

You're viewing: MATHILAKAM REKHAKAL (1) 530.00
Add to cart