Description
ഈ ഗ്രന്ഥം ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയാണ്. ഇത് വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. ദണ്ഡിയാത്രയുടെ നൂറാം വാര്‍ഷികം അടുത്തുകൊണ്ടിരിക്കുകയാണ്. ശതാബ്ദി ആഘോഷിക്കുമ്പോള്‍ കേരളം ഈ മലയാളിനായകരെ പ്രത്യേകം ആദരിക്കാന്‍ ഈ പുസ്തകം വഴിതുറക്കും എന്നത് ഈ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
– തുഷാര്‍ അരുണ്‍ ഗാന്ധി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയ മുന്നേറ്റമായ ഉപ്പുസത്യാഗ്രഹസമരത്തിലെ മലയാളിസാന്നിദ്ധ്യത്തെക്കുറിച്ച് സൂക്ഷ്മമായി അവലോകനം ചെയ്യുന്ന പുസ്തകം



