Add a review
You must be logged in to post a review.
₹65.00 ₹52.00 20% off
In stock
ഭാരതീയ ദര്‍ശനങ്ങളുടെ മകുടമണിയായ ഈശാവാസ്യം ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും പ്രധാന്യവും ഏറ്റവും ചെറുതുമാണ്. ഈശാവാസോപന്യഷത്തിന്റെ അതിഗൂഢമായ ആത്മവിദ്യാപ്രകാശത്തെ പരിശോധിക്കുന്ന കൃതിയാണിത്. മരണത്തെ ഭയക്കുന്ന മുഷ്യന് ഈ അമൃതം പഠനം ചെയ്യുകയാണ് മരണമില്ലാതാക്കാനുള്ള വഴി എന്ന് ഇതില്‍ പറയുന്നു.
ഈശാവാസ്യോപനിഷത്തിന്റെ ഗാംഭീര്യവും ലാളിത്യവും നിറഞ്ഞ ഭാഷ്യം.
1972ല്‍ പുതിയില്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും ചെമ്പക്കോട്ടില്ലത്ത് കോമളവല്ലിയുടെയും മകനായി ജനിച്ചു. ഇംഗ്ലീഷിലും രാഷ്ട്രമീമാംസയിലും ഒന്നാംക്ലാസോടെ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, സാംഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നിവയില്‍ ഗുരുകുല വിദ്യാഭ്യാസം നേടി. ഇന്ത്യാചരിത്രത്തിലും സാംസ്കാരിക മേഖലകളിലും ഗവേഷണം നടത്തിയ രാജേഷ് ഇപ്പോള്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം, തമിഴ് ഭാഷകളറിയാവുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികനുമാണ്. വേദിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറും നൂതനധാര പബ്ലിക്കേഷന്‍സിന്റെ ഉപദേശകസമിതി അംഗവും ആണ്. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലൂടെ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈശാവാസ്യം, കഠം, കേനം എന്നീ ഉപനിഷത്തുക്കള്‍ക്കും സാമവേദത്തിനും ഭാഷ്യം രചിച്ചിട്ടുണ്ട്. ഭഭാരതചരിത്രത്തിന്റെ അജ്ഞാതമുഖങ്ങള്‍', ഭവേദങ്ങള് എന്നാല്‍ എന്ത്?' എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കെ. മീരയാണ് ഭാര്യ. മക്കള്‍: വേദലക്ഷ്മി, വിദ്യാലക്ഷ്മി.
You must be logged in to post a review.
Reviews
There are no reviews yet.