Book Marakkanum Porukkanum
Book Marakkanum Porukkanum

മറക്കാനും പൊറുക്കാനും

85.00 25.00 70% off

In stock

Author: Unnikrishnan Puthoor Category: Language:   Malayalam
ISBN 13: 000000000000000 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അനുരാഗത്തിന് പ്രായമോ കാലമോ ഒരു പ്രശ്‌നമല്ല. യൗവനയുക്തമായ സ്ത്രീ പുരുഷ സാമീപ്യം അഗ്നിയും പഞ്ഞിയുംപോലെയാണ്. മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയുമായ്, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഹരികൃഷ്ണന്‍ ഒരു ഊരാകുടുക്കില്‍ ചെന്നു വീഴുന്നു. സുഹൃത്തിന്റെ ഭാര്യയുടെ വിശ്വസ്തനായ ഒരു മിത്രം എന്ന നിലയില്‍ ആരംഭിച്ച സൗഹൃദം വഴിതെറ്റിപ്പോകുന്നുവെന്ന് മനസ്സിലാക്കിയ ഹരികൃഷ്ണന്‍ അവസാനം തെറ്റുതിരുത്തി മനഃസാക്ഷിയുടെ വിളികേട്ടിട്ടെന്നവണ്ണം പിന്‍തിരിയുന്നു. തന്റെ വ്യക്തിത്വത്തിന് മുറിവേറ്റുവെന്ന് കരുതിയ ആനന്ധം പ്രതികാരദാഹത്തോടെ ഹരികൃഷ്ണനെ കീഴ്‌പ്പെടുത്തുവാനുള്ള ത്വരയില്‍ ചെന്നു വീഴുന്നു. തുടന്നുള്ള ഉത്ക്കടമായ മാനസിക സംഘര്‍ഷങ്ങളാണ് ഈ നോവലില്‍ ത്രസിച്ചുനില്‍ക്കുന്ന തീവ്രാനുഭൂതി. ഒരു മനഃശാസ്ത്രവിദഗ്ദ്ധന്റെ പാടവത്തോടെ സ്ത്രീ പുരുഷബന്ധത്തിന്റെ അടിയൊഴുക്കുകളെ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുകയാണീ കൃതഹസ്തനായ നോവലിസ്റ്റ്. ആത്മാവില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ച് അന്യോന്യം മറക്കാനും പൊറുക്കാനുംവേണ്ടി വേര്‍പിരിയുന്നു. പുതൂരിന്റെ മറ്റ് നോവലുകളില്‍നിന്നും തികച്ചും വ്യത്യസ്തവും വ്യതിരിക്തവുമാണീ വിവാദകൃതി.

The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Reviews

There are no reviews yet.

Add a review

You're viewing: Marakkanum Porukkanum 85.00 25.00 70% off
Add to cart