Add a review
You must be logged in to post a review.
₹48.00 ₹14.00 70% off
In stock
മനം നിറയെ സഹാനൂഭൂതികളുമായി, മാറാരോഗം തുടങ്ങിയ നിതാന്ത ദുഃഖങ്ങളനുഭവിക്കുന്ന മനുഷ്യജീവിതങ്ങളെ ഹൃദ്യമായി ചിത്രീകരിക്കുന്നതിലാണ് ഉണ്ണികൃഷ്ണന പുതൂരിന്റെ കൃതഹസ്തത. കടിഞ്ഞൂല്‍പ്രസവത്തോടകേൂടി മരണമടഞ്ഞ ഭാര്യയെക്കുറിച്ചുള്ള ദുഃഖസ്മരണകള്‍ ഭാസ്‌കരനുണ്ണിയുടെ ജീവിതത്തെ പിടിച്ചുകുലുക്കി. വേദനയുടെ ഉമിത്തീ കത്തിക്കൊണ്ടിരിക്കുന്ന മനസ്സ് തനിക്ക് മാരകമായ ഒരു രോഗം ബാധിച്ചതായി കണ്ടെത്തുന്നു. രാഗത്തിന്റെയും രോഗത്തിന്റെയും തീച്ചൂളയില്‍പ്പെട്ട് ഇഞ്ചിഞ്ചായി വെന്തെരിയുന്ന ഒരാത്മാവിന്റെ അസ്വാസ്ഥ്യങ്ങളും വിഷാദസ്മൃതികളും തന്മൂലമുണ്ടാകുന്ന തീവ്രവേദനകളും ആത്മസംഘര്‍ഷങ്ങളുമാണ് ഈ നോവലിനെ ഇഴപിരിച്ചു നിര്‍ത്തുന്ന മുഖ്യഘടകങ്ങള്‍. ഉള്ളലിയിക്കുന്ന ഈ നോവല്‍ ക്യാന്‍സര്‍ എന്ന രോഗത്തിന്റെ ഭയാനകതയിലേക്കും അസഹനീയതയിലേക്കും ഒരുള്‍ക്കാഴ്ച നല്‍കാന്‍ പോരുന്നതാണ്.
മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.
You must be logged in to post a review.
Reviews
There are no reviews yet.