മധുപാലിൻ്റെ കഥകൾ
₹270.00 ₹216.00 20% off
In stock
അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണ്. ചിലത്
നമ്മുടെ കൈകളിലേക്ക് കൊണ്ടുത്തരും. ചിലത്
കൈക്കിടയിലൂടെ ചോര്‍ന്നുപോകുന്നത് നിസ്സഹായനായി
നോക്കിനില്‌ക്കേണ്ടി വരും.’
വിശ്വാസപ്രമാണങ്ങളിലൊന്നും അഭയം കണ്ടെത്താനാവാത്ത
മനുഷ്യരുടെ ഏകാന്തതയും നിസ്സഹായതയും വിലാപങ്ങളും
ഈ കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. അതുകൊണ്ടുതന്നെ
അധികമൊന്നും കളങ്കമാകാതെ കാത്തുവെച്ചിട്ടുള്ള അശാന്തി
കൊണ്ട് ഇതിലെ കഥാപാത്രങ്ങള്‍ ഏറെ വ്യത്യസ്തരാകുന്നു;
ആവിഷ്‌കാരത്തിലെ പുതുമകൊണ്ട് കഥാസന്ദര്‍ഭങ്ങളും.
അവതാരിക: ഡോ. മിനി പ്രസാദ്
ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. 1985 മുതല്‍ 1994 വരെ കഥകളെഴുതുകയും പിന്നെ കുറേനാള്‍ സിനിമയില്‍ സഹസംവിധായകന്റെയും അഭിനേതാവിന്റെയും വേഷങ്ങളാടി അനുഭവത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ച് വീണ്ടും അക്ഷരങ്ങളുടെ ലോകത്തിലേക്കു മടങ്ങി. 1999 മുതല്‍ വീണ്ടും കഥകളെഴുതിത്തുടങ്ങി. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കഥയെഴുത്ത് തുടരാന്‍ പ്രേരകമായതിന് ഒരുപാട് കാരണക്കാരുണ്ടായിരുന്നു. അക്ഷരം സൗഹൃദങ്ങളുടെ ഒരു സമാന്തരലോകം സൃഷ്ടിച്ചു. കോഴിക്കോട് ജനിച്ച്, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീയിടങ്ങളിലൂടെ പഠിച്ചു ജീവിച്ച് ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. അച്ഛന്‍: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോന്‍, അമ്മ: രുഗ്മിണിയമ്മ. ഭാര്യ: രേഖ, മത്സ്യഫെഡില്‍ ഉദ്യോഗസ്ഥ. മക്കള്‍: മാധവിയും മീനാക്ഷിയും. ഏകദേശം എണ്‍പതു സിനിമകളില്‍ അഭിനയിച്ചു. ആകാശത്തിലെ പറവകള്‍ എന്ന പാറപ്പുറത്തിന്റെ നോവല്‍ സീരിയലാക്കി സംവിധാനം ചെയ്തു. 2000-ല്‍ സീരിയലിനും സംവിധാനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. 2008-ല്‍ തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്യുകയും കേരള സര്‍ക്കാരിന്റെയും ഫിലിം ക്രിട്ടിക്‌സിന്റെയും തുടങ്ങി ധാരാളം അവാര്‍ഡുകളും പല ചലച്ചിത്രമേളകളില്‍ പ്രദര്‍ശനാനുമതി നേടുകയും ചെയ്തു. ചെറുകഥയ്ക്ക് 2007-ലെ കൈരളി അറ്റ്‌ലസ് സാഹിത്യപുരസ്‌കാരം നേടിയിട്ടുണ്ട്. കഥകള്‍ തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍: ഈ ജീവിതം ജീവിച്ചുതീര്‍ക്കുന്നത്..., ഹീബ്രുവിലൊരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടല്‍ ഒരു നദിയുട കഥയാണ്, ജൈനിമേട്ടിലെ പശുക്കള്‍ (ജോസഫ് മരിയനുമായി ചേര്‍ന്നെഴുതിയ നോവല്‍) വിലാസം: മധുപാല്‍, അ 50, ഉഷസ്സ്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 695 003. E mail: madhupalk@gmail.com, kmadhupal@gmail.com