Book M.T.YUDE YATHRAKAL
Book M.T.YUDE YATHRAKAL

എം.ടി യുടെ യാത്രകൾ

340.00 272.00 20% off

In stock

Author: MT Vasudevan Nair Category: Language:   malayalam
Edition: 3 Publisher: Mathrubhumi
Specifications Pages: 296
About the Book

എല്ലാ വൻനഗരങ്ങളുടെയും മുഖച്ഛായ ഏറക്കുറെ ഒന്നാണെന്നു തോന്നുന്നു. ഫുട്പാത്തുകളിലൂടെ ധൃതിയിൽ പ്രവഹിക്കുന്ന ജനങ്ങൾ, തിയേറ്ററുകളുടെയും കൺസെർട്ട് ഹാളുകളുടെയും പരിസരങ്ങളിൽ സായാഹ്നങ്ങളിൽ അലസമായി തങ്ങിനിൽക്കുന്ന യുവാക്കൾ, വൈദ്യുതപ്രഭ പുരണ്ട വീഥികളുടെ ഓരത്തിലൂടെ കെട്ടിപ്പിടിച്ചും ചുംബിച്ചും കടന്നുപോകുന്ന ഇണകൾ- എല്ലാം ആ വലിയ മുഖത്തിന്റെ സുപരിചിതമായ വരകളും കുറികളും തന്നെ…
– എം.ടി. വാസുദേവൻ നായർ

മനുഷ്യർ നിഴലുകൾ

ആൾക്കൂട്ടത്തിൽ തനിയെ

വൻകടലിലെ തുഴവള്ളക്കാർ

ഫിൻലണ്ടിന്റെ തുറസ്സായ കർഷകസമൃദ്ധിയിൽനിന്നും ജർമൻ നാസി പീഡനകേന്ദ്രമായ ബുഹൻവാൾഡിലെ കണ്ണീരും ചോരയും വിലാപവുമുറഞ്ഞുകിടക്കുന്ന ഓർമകളിലേക്കുള്ള അസ്വസ്ഥജനകമായ യാത്രയുടെ രേഖയായ മനുഷ്യർ നിഴലുകൾ, അമേരിക്കയിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരുടെയും ജീവിതത്തിന്റെയും സ്മൃതിചിത്രങ്ങളായ ആൾക്കൂട്ടത്തിൽ തനിയെ, ചൈനയിലെ എഴുത്തുകാരോടൊപ്പം പങ്കിട്ട ദിവസങ്ങളുടെ ഓർമകളും രാഷ്ട്രീയ – സാഹിത്യ നിലപാടുകളുമൊക്കെ നിറഞ്ഞ വൻകടലിലെ തുഴവള്ളക്കാർ എന്നിങ്ങനെ വ്യത്യസ്തമായ മൂന്നു യാത്രാവിവരണങ്ങളുടെ സമാഹാരം.
എം.ടിയുടെ യാത്രകളുടെ പുസ്തകം

The Author

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്‌കാരവും ചലച്ചിത്രസപര്യാപുരസ്‌കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്‌സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്‌സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്‌സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.

You're viewing: M.T.YUDE YATHRAKAL 340.00 272.00 20% off
Add to cart