ലിയോണിദാസിന്റെ ഡയറി
₹120.00 ₹102.00
15% off
In stock
കാലപ്രവാഹത്തില്‍ ചരിത്രത്തിന്റെ ഇരുണ്ട മൂലയിലേക്ക് വലിച്ചെറിയപ്പെട്ടുപോയ ‘ലിയോണിദാസിന്റെ ഡയറി’യും ഡെയ്‌സിയും ഒരു നിയോഗം പോലെ വെളിച്ചത്തിലേക്ക് തിരിച്ചുവരുന്നതില്‍ വലിയ ആഹ്ലാദമുണ്ട്. ‘മള്‍ബെറി’ എന്ന നോവല്‍ അതിനു കാരണമായതില്‍ ഏറെ അഭിമാനവും. മലയാളിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കസാന്‍ദ്‌സാക്കീസിന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ആദ്യ പുസ്തകമായിരുന്നു ‘ലിയോണിദാസിന്റെ ഡയറി.’ അത് ചെയ്തത് ഒരു പത്തൊന്‍പതു വയസ്സുകാരിയായിരുന്നു എന്ന അറിവ് എന്നെ ഏറെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം അധിനിവേശം, യുദ്ധം, സ്വാതന്ത്ര്യം, മനുഷ്യന്റെയുള്ളില്‍ ഉറഞ്ഞുകിടക്കുന്ന വന്യത എന്നിവയൊക്കെ ആഴത്തില്‍ വിചിന്തനം ചെയ്യുന്ന നോവലാണ് നിക്കോസിന്റെ ‘ഭ്രാതൃഹത്യകള്‍.’ അതിന്റെ ഒരു ഭാഗമാണ് ‘ലിയോണിദാസിന്റെ ഡയറി.’ നോവലിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ വളരെ കാവ്യാത്മകമായ ഭാഷയിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഡെയ്‌സിയുടെ ഉള്ളിലെ കരുത്തുറ്റ കവിയെക്കൂടി അത് വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. കസാന്‍ദ്‌സാക്കീസിന്റെ ആദ്യ മലയാള പരിഭാഷ എന്നതു മാത്രമല്ല ഇക്കാലത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി; യുദ്ധവും അധിനിവേശവും അഭയാര്‍ത്ഥിത്വവും ഇന്നത്തെയും ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ‘ലിയോണിദാസിന്റെ ഡയറി’ പുതിയ കാലത്തിന്റെ പുസ്തകംകൂടിയാണ്.
-ബെന്യാമിന്‍