Add a review
You must be logged in to post a review.
₹160.00 ₹144.00
10% off
Out of stock
ഞാനൊരു പുസ്തകം എഴുതിയിട്ടുണ്ട് എഴുതിയതല്ല, എന്റെ പ്രഭാഷണങ്ങള്‍ ശേഖരിക്കപ്പെട്ടതാണ്. അതിന്റെ പേര്‍ ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് എന്നാണ്. അതിനുശേഷം എന്റെ നൂറുകണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആരു മറ്റൊന്നും വായിക്കുന്നതായി തോന്നുന്നില്ല, പ്രത്യേകിച്ച് ഇന്ത്യയില്‍. അവരെല്ലാം ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് വായിക്കുന്നു. അവരെല്ലാം അതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എല്ലാവരും അതിനെതിരാണ്. അതിനെതിരായി ഇപ്പോഴും ലേഖനങ്ങള്‍ എഴുതപ്പെടുന്നു, പുസ്തകങ്ങള്‍ എഴുതപ്പെടുന്നു. മഹാത്മാക്കളെല്ലാം അതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. മറ്റൊരു പുസ്തകവും ആരു പരാമര്‍ശിക്കുന്നില്ല, മറ്റൊരു പുസ്തകവും ആരും നോക്കുന്നുപോലുമില്ല. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ, ഞാന്‍ ഒരേയൊരു പുസ്തകം മാത്രമേ എഴുതിയിട്ടുള്ളൂ എന്നതു പോലെ.
ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് ലൈംഗികതയെക്കുറിച്ചുള്ളതല്ല. അത് അതിബോധത്തെക്കുറിച്ചുള്ളതാണ്. എന്നാല്‍ എന്റെ ചിന്തകളില്‍ നിന്ന് അപ്പുറം ശാശ്വതമായ ശാന്തിയിലേക്ക്, മൗനത്തിലേക്ക് കടക്കുവാന്‍ ഏതോ ചില വഴികളുണ്ടെന്ന്, വാതായനങ്ങളുണ്ടെന്ന് കണ്ടെത്തുവാന്‍ മനുഷ്യന് സാധ്യമാകുന്ന ഒരേഒരു വഴി രതിമൂര്‍ച്ച മാത്രമാണ്. അത് നിമിഷം മാത്രമേ നീണ്ടു നില്‍ക്കുന്നുള്ളൂവെങ്കിലും ആ നിമിഷം അനന്തതയാകുന്നു എല്ലാം നിലയ്ക്കുന്നു. നിങ്ങള്‍ എല്ലാ ദുഃഖങ്ങളും ഉത്ക്കണ്ഠകളും പിരിമുറുക്കങ്ങളും മറക്കുന്നു. – -ഓഷോ
You must be logged in to post a review.
Reviews
There are no reviews yet.