കുട്ടികളുടെ പുസ്തകം
₹280.00 ₹252.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹280.00 ₹252.00
10% off
In stock
മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടി
കുഞ്ഞുങ്ങളെ സ്നേഹിക്കുക. അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കുക. തെറ്റുവരുത്താൻ അവരെ അനുവദിക്കുക. അവർ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുക. അവരോടു പറയുക, ‘തെറ്റുവരുത്തുക തെറ്റല്ല. കഴിയാവുന്നത്ര തെറ്റുകൾ വരുത്തുക. അതുവഴി നിങ്ങൾ കൂടുതൽ പഠിക്കും. പക്ഷേ ഒരേ തെറ്റുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കരുത്. അത് നിങ്ങളെ വിഡ്ഢിയാക്കും.’ ഓരോ നിമിഷവും നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം ജീവിക്കാനുള്ള സാധ്യമാകുന്നത്ര സ്വാതന്ത്ര്യം ഓരോ ചെറിയ കാര്യത്തിലും അവർക്കനുവദിക്കാനുള്ള മാർഗങ്ങൾ നിങ്ങൾ കണ്ടെത്തണം.
മാതാപിതാക്കൾ യഥാർത്ഥത്തിൽ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, ധൈര്യശാലികളാകാൻ അവരെ പ്രാത്സാഹിപ്പിക്കും. തങ്ങൾക്കെതിരെതന്നെ ധൈര്യം പ്രകടിപ്പിക്കാൻ മാതാപിതാക്കൾ അവരെ പ്രാത്സാഹിപ്പിക്കണം. അധ്യാപകർക്കെതിരെയും സമുഹത്തിനെതിരെയും തങ്ങളുടെ വ്യക്തിത്വത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും ധൈര്യം പ്രകടിപ്പിക്കാൻ അവരെ സഹായിക്കണം.