Book Koomayoon Kunnukalile Narabhojikal
Book Koomayoon Kunnukalile Narabhojikal

കുമയൂണ്‍ കുന്നുകളിലെ നരഭോജികള്‍

125.00 106.00 15% off

Out of stock

Author: Jim Corbet Category: Language:   Malayalam
ISBN 13: Edition: 2 Publisher: Olive publications
Specifications Pages: 178 Binding:
About the Book

1934 ല്‍ ഇന്ത്യയുടെ പ്രഥമ ദേശിയ പാര്‍ക്ക് സ്ഥാപിച്ച ജിം കോര്‍ബറ്റ്, മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്നു കോണ്ട് നരഭോജികളായ കടുവകളോടേറ്റുമുട്ടി കുമയൂണ്‍ കുന്നിലെ ജനങ്ങളുടെ അനുഭവസക്ഷ്യങ്ങ്അള്‍ അനാവരണം ചെയ്യപ്പെടുന്നു. ഓരോ ചുവടുവയ്പ്പിലും അപകടങ്ങളും ആശങ്കകളും പങ്കുവച്ചുകൊണ്ട് വായനക്കരെ അമ്പരപ്പിക്കുന്നു; മുപ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബെസ്റ്റ് സെല്ലര്‍ ആയ കൃതി.

നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുയും കാലാന്തരത്തില്‍ വന്യജീവി സംരക്ഷകപ്രചാരകനുമായിത്തീര്‍ന്ന ലോക പ്രശസ്ത നായാട്ടുകാരനാണ് എഡ്വേര്‍ഡ് ജിം കോര്‍ബറ്റ് എന്ന ജിം കോര്‍ബറ്റ്. ഉത്തരാഞ്ചല്‍ സംസ്ഥാനത്ത് നിലകൊള്ളുന്ന ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500-ല്‍ ഏറെ ഉണ്ടായിരുന്നു.

1875-ല്‍ കുമയൂണിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലാണ് ജിം കോര്‍ബറ്റ് ജനിച്ചത്. പിതാവ് നൈനിത്താള്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു. തന്റെ നാലാം വയസ്സില്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാതാവിനുള്ള തുച്ഛമായ പെന്‍ഷന്‍ കൊണ്ടാണ് കുടുംബം ജീവിതം കഴിഞ്ഞത്. കുട്ടിക്കാലത്തിലെ തന്നെ കാട് കോര്‍ബറ്റിനെ ആകര്‍ഷിച്ചിരുന്നു. കാടിനെക്കുറിച്ചും പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ട് അവയെ തിരിച്ചറിയുന്നതിനും കോര്‍ബറ്റിനു അസാമാന്യ കഴിവുണ്ടായിരുന്നു. കൂടാതെ ഉന്നം തെറ്റാതെ വെടി വയ്ക്കാനും. പ്രതിഫലത്തിനു വേണ്ടിയായിരുന്നില്ല കോര്‍ബറ്റ് മൃഗങ്ങളെ കൊന്നിരുന്നത്. 1920-കളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും വന്യ ജീവി സംരക്ഷണത്തിന്റെ പ്രചാരണത്തിലും അദ്ദേഹം ശ്രദ്ധാലുവായി. തുടര്‍ന്ന് മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ മാത്രമേ അദ്ദേഹം വേട്ടയാടിയിരുന്നുള്ളൂ! വന്യജീവികള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹം സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തി. 1934-ല്‍ സ്വപ്രയത്‌നത്താല്‍ ഇന്ത്യയിലെ ആദ്യത്തെ വന്യജീവി നാഷനല്‍ പാര്‍ക്ക് കുമയൂണ്‍ ഹില്‍സില്‍ യാഥാര്‍ഥ്യമാക്കി. 1957-ല്‍ ഈ പാര്‍ക്കിന് അദ്ദേഹത്തിന്റെ പേരു നല്‍കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ കാടുകളിലെ അതിജീവനമാര്‍ഗങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ബ്രിട്ടീഷ് പട്ടാളത്തെ സഹായിച്ചു. തുടര്‍ന്ന് അദ്ദേഹം എഴുത്തിലേക്കു തിരിഞ്ഞു. തന്റെ സഹോദരിക്കുവേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം കെനിയയിലേക്കു പോയി. തുടര്‍ന്ന് എഴുത്തില്‍ വ്യാപൃതനായി. 1955-ല്‍ അദ്ദേഹം അന്തരിച്ചു.

The Author