Pama
മധുരയ്ക്കടുത്ത, പുതുപ്പട്ടിയില്‍ 1958ലാണ് പറയസമുദായത്തില്‍ ഭപാസ്റ്റിനോ മേരി' എന്ന പാമയുടെ ജനനം. പറയരും പള്ളരും ചക്കിലിയന്‍മാരും കുറവരും വണ്ണാരും ജാതിഹിന്ദുക്കളുടെ തെരുവുകള്‍ക്ക് അയിത്തമേല്‍പ്പിക്കാതെ പാര്‍ത്ത പുറഞ്ചേരിലായിരുന്നു പാമയുടെ പിറവി. കീടസമാനമായ ദലിത്ജീവിതത്തിന്റെ സാക്ഷ്യംപറച്ചിലായ കൃതികള്‍ സൃഷ്ടിച്ച പാമയുടെ കുടുംബം തലമുറകളായി പരിവര്‍ത്തിത െ്രെകസ്തവരായിരുന്നു. പറയ സ്ത്രീകളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ പാമ ബിരുദാനന്തര ബിരുദവും അധ്യാപനപരിശീലനവും നേടിയശേഷം കന്യാസ്ത്രീയായി. ഒരു െ്രെകസ്തവ ഇംഗ്ലീഷ് കോണ്‍വെന്റില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുമ്പോഴാണ് ആ കാമ്പസ്സിനകത്ത് ദലിതരോടുള്ള വിവേചനവും അവജ്ഞയും നേരിട്ടറിഞ്ഞത്. മതം മാറിയാലും ദലിതര്‍ പീഡിതരായിരിക്കുമെന്ന് തിരിച്ചറിവുണ്ടായതോടെ പാമ തന്റെ ഭതിരുവസ്ത്രം' ഊരിക്കളഞ്ഞ് ദലിതരുടെ ഉന്നമനത്തിനുള്ള പാത തിരഞ്ഞെടുത്തു. കരുക്ക് എന്ന പ്രഥമ ആത്മാംശ നോവല്‍ തമിഴ്‌മൊഴിയിലെ ആദ്യത്തെ ദലിത് ചരിതമായി വാഴ്ത്തപ്പെട്ടു. മാക്മില്ലന്‍ കരുക്ക് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച തോടെ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ കൃതിക്കുള്ള രണ്ടായിരാമാണ്ടിലെ ഭക്രോസ് വേര്‍ഡ്' പുരസ്‌കാരം ഈ കൃതിയെ തേടിയെത്തി. കരുക്കില്‍ നിന്നും ലഭിച്ച കരുത്തോടെ പാമ രചിച്ച ദലിത്‌സ്ത്രീപക്ഷരചനയാണ് സംഗതി. സംഗതി ഫ്രഞ്ച് ഭാഷയില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തിരമേരൂരില്‍ ഒരു ദലിത് വെല്‍ഫെയര്‍ വിദ്യാലയത്തില്‍ അധ്യാപികയായി സേവനം തുടരുകയാണ് പാമ.
Showing the single result
Showing the single result