Description
കോടമഞ്ഞിറങ്ങുന്നതുപോലെ മരണമിറങ്ങണം. അത് പുതപ്പുപോലെ മലയുടെ ഉച്ചിയെ മൂടണം. ഇല്ലെങ്കില് എല്ലാവനും മല ഇറങ്ങണം. മലമ്പാത താഴേക്ക് നീണ്ടുകിടപ്പുണ്ട്. ഇത്ര കാലവും ഉച്ചിയിലേക്കായിരുന്നല്ലോ ലോകത്തിന്റെ നോട്ടം. മതി. മല തുടര്ന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കണം. പോകാത്തവനൊക്കെ ശവമാകട്ടെ…
സമതലഭൂമിയില്നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്നങ്ങള് കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥ. പ്രകൃതിയില്നിന്ന് ഒരിക്കലും വേരറുത്തുമാറ്റാനാകാത്ത മനുഷ്യനെന്ന പ്രതിഭാസത്തിലേക്കൊരു മടക്കയാത്ര.
ജി.ആര്. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവല്






