Add a review
You must be logged in to post a review.
₹190.00 ₹161.00 15% off
Out of stock
അതിരില്ലാ ലോകത്തിന് ഉടമസ്ഥരും പരിധിയില്ലാ കൗതുകങ്ങള്‍ക്ക് അവകാശികളുമായ പക്ഷികുലത്തിലെ ചില വിശേഷജന്മങ്ങളെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. വനനിശ്ശബ്ദതയില് ഘനഗംഭീരമുഴക്കം സൃഷ്ടിക്കുന്ന മല മുഴക്കി വേഴാമ്പലും ‘ബഹുഭര്ത്ത്യത്വം’ പിന്തുടരുന്ന പാഞ്ചാലിക്കാടയും, ഒരേ പാട്ടുവരികള്‍ ആവര്‍ത്തിച്ചു ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന ചുളക്കാക്കയും, പൂവന്‍പഴത്തിന്റെ നിറമുള്ള മഞ്ഞുക്കിളിയും, മൂന്നു വിരലുകള്മാത്രമുള്ള തിയംഗുലി മരംകൊത്തിയും ചെമ്പുതകിടിന്മേല് മൂശാരി കൂടംകൊണ്ടടിക്കുന്നതിന്റെ സ്വരം പുറപ്പെടുവിക്കുന്ന ചെമ്പുകൊട്ടിയുമൊക്കെ അടങ്ങുന്ന ഈ കാട്ടുപക്ഷികള്‍, വനത്തിലും വനപ്രാന്തത്തിലെ സസ്യനിബിഡ പ്രദേശങ്ങളിലും കാണപ്പെടുന്നവയാണ് സ്വഭാവത്തിലും ശരീരഘടനയിലും വര്‍ണ വിന്യാസത്തിലും ആഹാരസമ്പാദനത്തിലും പ്രജനനത്തിലും ശിശുപരിപാലനത്തിലുമെല്ലാം വ്യത്യ സ്തത പ്രദര്‍ശിപ്പിക്കുന്ന ഈ പറവക്കുട്ടത്തില്, വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുമുണ്ട്. 175 കാട്ടുപക്ഷികളെക്കുറിച്ചുള്ള വിവരണം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തില്‍ ‘ചിറകുള്ള ഈ മനോഹാരിതകളുടെ’ കളര്ഫോട്ടോകളുമുണ്ട്.
You must be logged in to post a review.
Reviews
There are no reviews yet.