കഥ (സി വി )
₹290.00 ₹246.00
15% off
In stock
ലോകം ഇനിയും നേരിട്ടിട്ടില്ലാത്ത അനുഭവങ്ങള്‍ തേടാന്‍
ബാലകൃഷ്ണന് ശ്രമിക്കുന്നു. ഈ ഗ്രന്ഥം ഇതിനു തെളിവാണ്.
മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോടുള്ള എഴുത്തുകാരന്റെ
സര്‍ഗ്ഗാത്മകമായ ആസക്തിയില്‍നിന്നാണ് ഈ കഥകള്‍
ജനിച്ചത്. നമ്മില്‍നിന്ന് തെന്നിമാറിക്കൊണ്ടിരിക്കുന്ന അന്തിമ
യാഥാര്‍ത്ഥ്യത്തെ പ്രസന്നമായ ആഖ്യാനത്തിലൂടെ
സി.വി. ബാലകൃഷ്ണന് നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നു.
അതിനാല്‍ ഈ കഥകള്‍ രഹസ്യങ്ങളെ പ്രവചിക്കുന്നു.
-കെ.പി. അപ്പന്
ഉറങ്ങാന്‍ വയ്യ, മലബാറിലെ ശിക്കാര്‍, സ്്നേഹവിരുന്ന്,
പ്രണയകാലം, മഴയുടെ മൂടുപടം, ചുഴലിക്കാറ്റിന്റെ വരവ്,
മാലാഖമാര്‍ ചിറകുവീശുമ്പോള്‍…
തുടങ്ങി ഇരുപത്തിമൂന്നു രചനകള്‍.
സി.വി. ബാലകൃഷ്ണന്റെ ഏറെ ശ്രദ്ധനേടിയ
കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്.