Add a review
You must be logged in to post a review.
₹400.00 ₹320.00 20% off
In stock
കാമസൂത്രം എന്ന മഹത്തായ ഗ്രന്ഥം രചിക്കുന്നതിന് തൊട്ടുമുന്‍പുവരെയുള്ള വാത്സ്യായനമുനിയുടെ ആത്മാന്വേഷണങ്ങളുടെ സാങ്കല്പിക കഥ. കാമാഖ്യ എന്ന പദത്തിന്റെ അര്‍ഥം കാമത്തിന്റെ ആഖ്യായിക എന്നാണ്. കാമം ആഗ്രഹമാണ്. എന്തിനോടും ഏതിനോടുമുള്ള ആഗ്രഹം. അങ്ങനെയുള്ള ഏതൊരു ആഗ്രഹത്തിന്റെയും പൂരണത്തിനുവേണ്ടി മഹാവികൃതിയായ മനസ്സിനെ അടക്കുകയും ഏകാഗ്രമാക്കുകയും വേണം. അതിനുവേണ്ടിയാണ് കാമകലകള്‍ അഭ്യസിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന, എഴുത്ത്, വായന, അഭിനയം, കൃഷി എന്നു തുടങ്ങി അനവധി കാമകലകളുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഉദ്‌ഘോഷിക്കുന്ന 40 കഥകളുടെ രൂപത്തില്‍ 64 കലകളുടെ തത്ത്വം ഈ കൃതിയില്‍ വിരിയുന്നു. ഓരോ കഥയും മുഖ്യകഥയുമായി ബന്ധമില്ലാത്ത സ്വതന്ത്രാഖ്യാനങ്ങളായിരിക്കുമ്പോഴും അതിന്റെ പൂര്‍ണതയ്ക്ക് ആ കഥകള്‍ അനിവാര്യവുമാണ്.
ഭാരതീയ ചിന്താപദ്ധതികളും താന്ത്രികരീതികളും ഇടകലരുന്ന ആഖ്യാനവും ഭാഷയും കൊണ്ട് മലയാള നോവല്‍ചരിത്രത്തില്‍ വ്യത്യസ്തവും നൂതനവുമായ വായനാനുഭവം നല്കുന്ന പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.