കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത (25 -ാംപതിപ്പ് )
₹495.00 ₹421.00
15% off
In stock
ആർ. രാജശ്രീ
ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ
ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.
ആര്‍. രാജശ്രീ 1977 ജൂലായ് 22ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ ജനിച്ചു. അച്ഛന്‍: പി.എന്‍. രാജപ്പന്‍ മാസ്റ്റര്‍, അമ്മ: ആര്‍. രാജമ്മ. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിര്‍മിതി: വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് പുസ്തകങ്ങള്‍. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം & ഗവേഷണ കേന്ദ്രത്തില്‍ അദ്ധ്യാപിക. മക്കള്‍: നന്ദ ശ്രീപാര്‍വ്വതി, നിരഞ്ജന്‍ ശ്രീപതി. ഫോണ്‍: 9446422391 e-mail: rraajashree@gmail.com