Book Kadalirambangal
Book Kadalirambangal

കടലിരമ്പങ്ങള്‍

120.00 102.00 15% off

In stock

Author: Krishnadas Category: Language:   Malayalam
ISBN 13: 93-80884-03-6 Edition: 1 Publisher: Green Books
Specifications Pages: 184 Binding:
About the Book

വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോര്‍ത്ത് ഞാന്‍ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാര്‍ താമസിച്ചത് അവിടെയായിരുന്നു. അവര്‍ ഒരു വൃദ്ധസമൂഹവുമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വ്ന്നു കാഴ്ച നഷ്ടപ്പെട്ടവര്‍, ശയ്യാവലംബിയായവര്‍, കൂനിക്കൂനി നടക്കുന്നവര്‍, വാര്‍ദ്ധക്യത്തിന്റെ വിഷാദം തേടുന്നവര്‍, മക്കളുപേക്ഷിച്ചവര്‍. അവര്‍ പഴയ മച്ചുകളിലാണ് ഉറങ്ങിയിരുന്നത്. അവര്‍ക്കെല്ലാം പ്രതാപകാലങ്ങളുണ്ടായിരുന്നു. ഓടില്‍ തീര്‍ത്ത സ്വര്‍ണ്ണനിറമുള്ള തുപ്പല്‍ കോളാമ്പികള്‍ക്കരികില്‍ നിന്ന് ഞാന്‍ അവരുടെ പഴയ കഠകള്‍ കേട്ടു. അവര്‍ കരഞ്ഞു. ചിരിച്ചു, പഴയൊരു കാലത്തിന്റെ തിരുശേഷിപ്പുകളിലൂടെ ഞാന്‍ അലഞ്ഞു.

അമ്പതുകള്‍ക്കുശേഷമുള്ള കേരളീയ ജീവിതത്തിന്റെ വായനയാണ് കടലിരമ്പങ്ങള്‍. മറുകരകള്‍ തേടിപ്പോയവരുടെ ഇരമ്പുന്ന കടലുകളാണവ. അസ്തിത്വം തേടുന്ന ജീവിതാവസ്ഥയുടെ വ്യാഖ്യാനമാണ് ഈ കൃതി.

സര്‍ഗ്ഗാത്മകമായ പരീക്ഷണത്തിന്റെ നവലാവണ്യമാണ് കടലിരമ്പങ്ങള്‍. നോവലിന്റെ അതിരുകളെ അതിലംഘിച്ച് കാവ്യമേഖലയിലേക്ക് വികസിക്കുന്ന നോവല്‍. – എം.കെ.സാനു

The Author

Reviews

There are no reviews yet.

Add a review

You're viewing: Kadalirambangal 120.00 102.00 15% off
Add to cart