Description
മോൻസി ജോസഫ്
ഈ സമാഹാരത്തിലെ കവിതകളിൽ തികച്ചും വേറിട്ടുനില്ക്കുന്ന രചനയാണ് ‘യേശു കൺട്രിബാറിൽ’, രൂപം, ശില്പം, അനുഭവപരമായ
നൈരന്തര്യം എന്നീ ഘടകങ്ങളിൽ മോൻസി ജോസഫിന്റെ ഇതരകവിതകളിൽ കാണാത്ത മൂർത്തതയും സ്പഷ്ടതയും ഇതിനുണ്ട്. യേശു, ജോൺ എബ്രഹാം, കാൾ മാർക്സ് തുടങ്ങിയ ദർശനപതിരുപങ്ങൾ, കൺട്രിബാറിന്റെ വന്യതയ്ക്കും ബഹളങ്ങൾക്കുമിടയിൽ പൊരുത്തക്കേ ടുകളുടെ ഒരു മഹാസംഘാതമാണ് സൃഷ്ടിക്കുന്നത്. സ്നേഹകാരുണ്യ ത്തിലേക്കും സർഗാത്മകതകളുടെ പിഴച്ച വഴികളിലേക്കും മോചനസങ്ക ല്പങ്ങളിലേക്കും പലപാട് സഞ്ചരിച്ച ഈ മൂന്നു വ്യക്തിത്വങ്ങളല്ല, അശരണരും നിഷ്കളങ്കരും അതുകൊണ്ടുതന്നെ ക്ഷഭിതരുമായ കൺട്രിബാറിലെ ആൾക്കൂട്ടമാണ് ഇവിടെ കർതൃസ്ഥാനത്തു നില്ക്കുന്നത്.
-എൻ. ശശിധരൻ
മോൻസിയുടെ കവിത മനുഷ്യന്റെ കളികളും ദൈവത്തിന്റെ ശുദ്ധസങ്കല്പനങ്ങളും സമയത്തിന്റെ മഹാവൃക്ഷവും ഒന്നിക്കുന്ന ഒരു സ്ഥലരാശിയിലെ തിരിച്ചറിവും സന്ദേഹങ്ങളും ചോദ്യങ്ങളും ഒക്കെയാണ്.
– കെ.ബി. പ്രസന്നകുമാർ
മോൻസി ജോസഫിന്റെ ആദ്യ കവിതാസമാഹാരം






Reviews
There are no reviews yet.