ജോൺ എസ്തപ്പാന്റെ മരണവും ജീവിതവും
₹230.00 ₹195.00
15% off
The product is already in the wishlist!
Browse Wishlist
₹230.00 ₹195.00
15% off
കടുംചുവപ്പ് ഓര്‍ക്കിഡ് പൂക്കളുടെ ബൊക്കെ വാടിത്തുടങ്ങി. എസ്തപ്പാന് എവിടെ? വെറും നാല്‍പ്പത്തിയൊന്നു ദിവസത്തിനകം അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ ഒരേയൊരു അടയാളമായിരുന്ന ഇരുമ്പുകുരിശുപോലും എങ്ങോ അപ്രത്യക്ഷമായിരിക്കുന്നു! അപ്രതീക്ഷിതമായി പടിഞ്ഞാറുനിന്നും വീശിയെത്തിയ കാറ്റ് സെമിത്തേരിയിലെ തീവെയിലില് ചൂളംവിളികളോടെ കറങ്ങിനിന്നു. അത് ജോസഫില്‍ അസാധാരണമായ ഒരു ഭയം ജനിപ്പിച്ചു…
തുറക്കുന്തോറും അടഞ്ഞടഞ്ഞേപോകുന്ന, അഴിക്കുന്തോറും മുറുകിക്കൊണ്ടേയിരിക്കുന്ന, മനുഷ്യന് എന്ന ദുരൂഹസമസ്യയുടെ പ്രതിരൂപമായി ജോണ്‍ എസ്തപ്പാന്. നവസോഷ്യലിസത്തിന്റെ അന്വേഷകന്, ജീവിതവിജയക്കച്ചവടക്കാരിലൊരുവന്, കറകളഞ്ഞ കേരളാ കോണ്ഗ്രസ്സുകാരന്, കാരുണ്യവാനായ ചാരിറ്റിപ്രവര്‍ത്തകന്‍, തൊഴിലാളിവിരുദ്ധനായ റബ്ബര്മുതലാളി, ആത്മീയസംഘമായ ദൈവമക്കളുടെ സ്വന്തം ബ്രദര്‍ ജോണ്‍… പല കാലങ്ങളില്‍ പലയിടങ്ങളില്‍ പല വേഷങ്ങള്‍ ആടിത്തീര്‍ത്ത ഒരാളുടെ ഇരുളടഞ്ഞ ജീവിതവഴികളിലൂടെയുള്ള അന്വേഷണയാത്രയാകുന്ന രചന.
ലെസ്ലി ആന്റണിയുടെ ആദ്യനോവല്‍