Add a review
You must be logged in to post a review.
₹240.00 ₹204.00
15% off
In stock
ജീവിച്ചിരിക്കുക എന്നത് ഏറ്റവും വലിയ ബാധ്യതയായിത്തീരുന്ന ഒരു ഇന്ത്യന്‍ സാഹചര്യത്തിലാണ് വന്ദന ശിവയുടെ Staying Alive മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന കാലത്തുള്ളതിനെക്കാള്‍ രൂക്ഷമായിത്തീര്‍ന്നിരിക്കുന്നു, ജീവിതാവസ്ഥകള്‍. കുടിയിറക്കിയും കൊലചെയ്തും മനുഷ്യരെ ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും മുള്‍മുനയില്‍ നിറുത്തിക്കൊണ്ട് നവാധിനിവേശശക്തികള് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു കടന്നുകയറുന്നു. ഇന്ത്യയിലെ ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഇത്തരം കടന്നുകയറ്റങ്ങളെ ശോഭനമായ ഭാവിയൊരുക്കാനുള്ള മാര്ഗമായവതരിപ്പിക്കുകയും ചെയ്യുന്നു.
പരിഭാഷ: പി.എസ്. മനോജ്കുമാര്‍.
‘ആഗോളവും ചരിത്രപരവുമായ സാധ്യതകളിലും വാദമുഖങ്ങളിലെ വ്യക്തതയിലും അസാമാന്യമായ രചന’- വുമണ്‍സ് റിവ്യു ഓഫ് ബുക്സ്.
ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും ചിന്തകയും. ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ ഗ്ലോബലൈസേഷന് എന്ന സംഘടനയുടെ നേതൃത്വത്തില്‍ റാല്‍ഫ് നഡര്‍, ജെറമി റിഫ്കിന് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം 1993ല്‍ ലഭിച്ചു. റിസര്‍ച്ച് ഫൗണ്ടേഷന് ഫോര്‍ സയന്‍സ് ടെക്നോളജി നാച്വറല്‍ റിസോഴ്സ് പോളിസി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍. സ്റ്റോളന്‍ ഹാര്‍വെസ്റ്റ്: ദ ഹൈജാക്കിംഗ് ഓഫ് ദ ഗ്ലോബല്‍ ഫുഡ് സപ്ലൈ, പ്രൊട്ടക്ട് ഓര് പ്ലണ്ഡര്?: അണ്ടര്‍സ്റ്റാന്റിംഗ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്, ബയോപൈറസി: ദ പ്ലണ്ഡര് ഓഫ് നാച്വര്‍ ആന്റ് നോളഡ്ജ്, മോണോ കള്‍ച്ചര്‍ ഓഫ് ദ മൈന്‍ഡ്, ദ വയലന്‍സ് ഓഫ് ഗ്രീന്‍ റവല്യൂഷന്, സ്റ്റേയിംഗ് എലൈവ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. പരിസ്ഥിതി പ്രവര്‍ത്തകയാവും മുന്‍പ് ഇന്ത്യയിലെ അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞയായിരുന്നു.
You must be logged in to post a review.
Reviews
There are no reviews yet.