Description
വ്യക്തിജീവിതവും ചരിത്രവും വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം ഇഴചേരുന്ന ഒരു ആത്മകഥാഖ്യാനം. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കാള്‍, മലബാറിന്റെ സാമൂഹികപരിസരവും കുടുംബബന്ധങ്ങളുടെ പരിണാമചരിത്രവും വിദ്യാഭ്യാസകാലഘട്ടങ്ങളുടെ പരിവര്‍ത്തനരേഖകളും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും അദ്ധ്യാപന-ഗവേഷണ-സര്‍വ്വകലാശാലാ ജീവിതവും പൊതുപ്രവര്‍ത്തനവുമാണ് ഈ ആത്മകഥയില്‍ കാണാന്‍ കഴിയുക.
ഒരു കുട്ടിയുടെ കൗതുകത്തില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും ചരിത്രഗവേഷകന്റെയും സര്‍വ്വകലാശാലാഭരണാധികാരിയുടെയും ജീവിതത്തിലേക്കുള്ള യാത്ര. അറിവിനെ ജീവിതത്തില്‍നിന്ന് വേര്‍പെടുത്താതെ, ജീവിതത്തെത്തന്നെ ഒരു ചരിത്രപുസ്തകമായി വായിക്കുന്ന അനുഭവം.
ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ, ചരിത്രരേഖയ്ക്കു തുല്യമായ ആത്മകഥ










