ഇത് എന്റെ ജീവിതം
₹470.00 ₹423.00
10% off
Out of stock
Get an alert when the product is in stock:
ജോലി കുടുംബം ഭാവി
ഇന്ദ്രനൂയി
പരിഭാഷ: പി.കിഷോർ
‘തുറന്നുപറച്ചിലും ഹാസ്യവും കലർത്തി മനോഹരമായി തന്റെ ജീവിതകഥയെഴുതിയിരിക്കുന്നു, നൂയി. പൂർണവും സക്രിയവുമായ ജീവിതം നയിക്കാനാവും വിധം ജോലി ക്രമപ്പെടുത്തുന്നതിനു പകരം നമ്മുടെ സമൂഹം മികവിനെ ഹോമിക്കുന്നതെങ്ങനെയെന്ന് അവർ പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളും അവർക്കൊപ്പം ജോലി ചെയ്ത്, അവരെ സ്നേഹിച്ച് പിന്തുണ നൽകുന്ന പുരുഷന്മാരും വായിച്ചിരിക്കേണ്ടത്.’
-ഹിലറി റോഥം ക്ലിന്റൻ
‘വംശത്തിന്റെയും ആൺകോയ്മയുടെയും അതിരുകൾ കടന്ന് 21-ാം നൂറ്റാണ്ടിലെ മികച്ച ബിസിനസ് നേതാവായി വളർന്ന ധീരവനിതയുടെ വിജയകഥ. ലക്ഷ്യബോധമുള്ള കർമം എന്ന അവരുടെ പ്രോജ്വലചിന്തയ്ക്കു വളർന്നു വികസിക്കാൻ സമയമെത്തിയിരിക്കുന്നു.’
കിരൺ മസുംദാർ ഷോ,
എക്സിക്യൂട്ടിവ് ചെയർപേഴ്സൺ, ബയോകോൺ ലിമിറ്റഡ്
”ഒരു അത്യസാധാരണ വനിതയുടെ അത്യസാധാരണ ജീവിതമാണ് ‘മൈ ലൈഫ് ഇൻ ഫുൾ’. ബിസിനസ് വിജയത്തോടൊപ്പം തന്റെ കൊച്ചുകുടുംബത്തെ ബാലൻസ് ചെയ്തതെങ്ങനെയെന്ന കഥ അവർ ഹൃദയത്തിൽ കൈവച്ചു പറയുന്നു. പ്രചോദനാത്മകം; വായിച്ചിരിക്കേണ്ടത്!’
-നന്ദൻ നിലേകനി,
ചെയർമാൻ ആൻഡ് കോ-ഫൗണ്ടർ, ഇൻഫോസിസ്; ഫൗണ്ടിങ് ചെയർമാൻ, യുഐഡിഎഐ (ആധാർ)
“ഇന്ദ്രനൂയിയുടെ ജീവിതത്തിനും തൊഴിൽജീവിതത്തിനും പ്രചോദനാത്മകം എന്നതിൽ കുറഞ്ഞൊരു വിശേഷണം യോജിക്കില്ല. തൊഴിൽജീവിതം തുടങ്ങിവച്ചവരും ഓജസ്സുറ്റ ഒരു ജീവിതത്തിൽനിന്ന് ജ്ഞാനാംശം തേടുന്നവരുമടക്കം ഏതു വായനക്കാരനും ഓർത്തിരിക്കാൻ എന്തെങ്കിലുമൊന്ന് ഈ പുസ്തകത്തിലുണ്ടാവും.”
-സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ, 2011ൽ ഐസിസി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗം.
“അതിഗംഭീരം. കോർപറേറ്റ് അമേരിക്കയുടെ തലപ്പത്തെത്തിയ ഒരു ഇന്ത്യൻ പെൺകുട്ടി നടത്തിയ യാത്രയുടെ ആധികാരികവും സുതാര്യവും സത്യസന്ധവുമായ കഥ. പോരാട്ടങ്ങളും വിജയങ്ങളും ചിന്തിച്ചുറപ്പിച്ച തീരുമാനങ്ങളുംകൊണ്ടു സംഭവബഹുലം. തൊഴിൽജീവിതം കരുപ്പിടിപ്പിക്കുന്ന ഓരോരുത്തർക്കും ഇന്ദ്ര നൂയിയിൽനിന്നു സുപ്രധാന കാര്യങ്ങൾ പഠിക്കാനുണ്ട്. കരുതലുള്ള ജോലിസാഹചര്യങ്ങൾ അടിയന്തരാവശ്യമാണെന്ന് അവർ ഓർമിപ്പിക്കുന്നു. 21-ാം നൂറ്റാണ്ടിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം സമ്പൂർണമാകുന്നതിനുള്ള സൂത്രവാക്യം കൂടിയാണത്.”
-എൻ. ചന്ദ്രശേഖരൻ, ചെയർമാൻ, ടാറ്റ ഗ്രൂപ്പ്.