Mathrubhumi Books

Availability: In Stock

ഇത്രമാത്രം

140.00 119.00 15% off

Author: Kalpetta Narayanan Category: Language:   MALAYALAM
ISBN 13: 9789376880508 Edition: 1 Publisher: Mathrubhumi
Pages: 96

Description

നടുവിലെ അകത്ത്, പുല്‍പ്പായില്‍ വെള്ളപുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന, മരണവുമായി നന്നായി പൊരുത്തപ്പെട്ട മുഖമുള്ള ഈ മുപ്പത്തെട്ടുകാരി തന്നെ ചുറ്റിപ്പറക്കുന്ന ഈച്ചയുടെ മൂളിച്ച കേള്‍ക്കുന്നുണ്ടാവുമോ? അവളുണ്ടാക്കിയ കരച്ചിലിന്റെ സാന്ദ്രത കുറഞ്ഞുതുടങ്ങി. സംഭാഷണങ്ങളില്‍ ചിലതെങ്കിലും അവളെക്കുറിച്ചല്ലാതായിത്തുടങ്ങി. ചുറ്റുമിരിക്കുന്നവര്‍ക്ക് ദാഹിക്കുവാനും മൂത്രമൊഴിക്കാന്‍ മുട്ടുവാനും ഒരേ വെപ്പില്‍ വെച്ച കാലുകള്‍ തരിക്കുവാനും തുടങ്ങി. അവരോരോരുത്തരും പതുക്കെ അവരവരാകാന്‍ തുടങ്ങി…

എത്രമാത്രം അടുത്തറിഞ്ഞാലും ഓരോ മനുഷ്യനിലും അവശേഷിക്കുന്ന നിഗൂഢതയുടെ ഇരുള്‍പ്രപഞ്ചങ്ങളിലൂടെ, ഒരേ വ്യക്തിയില്‍ പല നേരങ്ങളില്‍ പകര്‍ന്നാടുന്ന പല പല ജീവിതങ്ങളിലൂടെ മരണമെന്ന പ്രഹേളികയെ ഏറെ പുതുമയോടെ വ്യാഖ്യാനിക്കുന്ന രചന. അഥവാ, മരണമെന്ന മഹാസത്യത്തില്‍നിന്നും ജീവിതത്തെയും ജീവരഹസ്യങ്ങളെയും ഖനനം ചെയ്‌തെടുക്കുന്നതിനുള്ള സൂത്രവാക്യമായി
വായനയെ മാറ്റുന്ന നോവല്‍.

Book_ITHRAMAATHRAM
You're viewing: ITHRAMAATHRAM 140.00 119.00 15% off
Add to cart
Shopping cart close