Book IRUKARAKALKKIDAYIL ORU BUDDHAN
Book IRUKARAKALKKIDAYIL ORU BUDDHAN

ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ

220.00 187.00 15% off

In stock

Browse Wishlist
Author: Madhupal Category: Language:   MALAYALAM
ISBN: ISBN 13: 9789355498748 Edition: 1 Publisher: Mathrubhumi
Specifications Pages: 127
About the Book
ആഖ്യാനത്തില്‍ ഇരുട്ടിനും കയോസ് എന്ന ആദിമമായ
അവ്യവസ്ഥയ്ക്കും ഇടം നല്‍കിക്കൊണ്ട് മനുഷ്യാവസ്ഥയെ കഥനവത്കരിക്കാനാണ് മധുപാല്‍ ശ്രമിക്കുന്നത്. അപ്പോഴും
ആ ഇരുണ്ട ആഴത്തിനുള്ളില്‍ ഒരു പ്രകാശമുദിക്കുന്നു.
സ്ത്രൈണമായ ആത്മീയതയുടെയും കരുണയുടെയും
പ്രകാശമാണത്. ആ പ്രകാശം ഈ കഥകളെയും
കയോസില്‍നിന്നു കരകയറ്റി, ഇനിയും ഈ ഭൂമിയില്‍
ജീവിതം സാദ്ധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പുള്ള കരയില്‍ അവയെ ഘടനപ്പെടാനും കഥനപ്പെടാനുമനുവദിക്കുന്നു.
-സജയ് കെ.വി.

ഒറ്റത്തുരുത്തുകളാകുന്ന മനസ്സുകളുടെ വിഹ്വലതകളും
വിചാരങ്ങളും വിഷമതകളും ഒരു സ്ഫടികത്തിലെന്നവിധം
പ്രകാശിതമാക്കുന്ന കഥകള്‍.
മധുപാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
ചിത്രീകരണം
ദേവപ്രകാശ്‌

The Author

കോഴിക്കോട് ജനിച്ചു. അച്ഛൻ: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോൻ. അമ്മ കാളമ്പത്ത് രുഗ്മിണിയമ്മ. 1985 മുതൽ കഥകളെഴുതുന്നു. 1994-ൽ സിനിമാ സഹസംവിധായകനായി നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ആകാശത്തിലെ പറവകൾ, ദൈവത്തിന് സ്വന്തം ദേവൂട്ടി, കാളിഗണ്ഡകി എന്നീ സീരിയലുകളും തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധപയ്യൻ എന്നീ സിനിമകളും സംവിധാനം ചെയ്തു. സീരിയൽ-സിനിമ സംവിധാനത്തിനും മികച്ച ചിത്രത്തിനുമായി കേരളസർക്കാരിൻ്റെയും മറ്റും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007-ൽ കൈരളി അറ്റ്ലസ് പുരസ്‌കാരം കഥയ്ക്കു കിട്ടി. കഥകൾ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥകൾ എഴുതിയിട്ടുണ്ട്. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, ഫേസ്ബുക്ക്, ജൈനിമേട്ടിലെ പശുക്കൾ, അവൻ(മാർ) ജാരപുത്രൻ, മധുപാലിന്റെ കഥകൾ, പല്ലാണ്ട് വാഴ, വാക്കുകൾ കേൾക്കാൻ ഒരുകാലം വരും, എൻ്റെ പെൺനോട്ടങ്ങൾ, അദ്ഭുതങ്ങൾ കാണും ജീവിതത്തിൽ, തീമുള്ളുകൾ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: രേഖ മക്കൾ: മാധവി, മീനാക്ഷി. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനാണ് ഇപ്പോൾ. വിലാസം: No. 9, നിർമി ഹോംസ്, കാഞ്ഞിരംപാറ പി.ഒ, 00-695 030. e-mail: madhupalk@gmail.com, kmadhupal@gmail.com

You may also like…

You're viewing: IRUKARAKALKKIDAYIL ORU BUDDHAN 220.00 187.00 15% off
Add to cart