Mathrubhumi Books

Availability: In Stock

ഇനിയൊരു നിറകണ്‍ചിരി

SKU: BOOK19764

630.00 567.00 10% off

In stock

Add to wishlist
Author: Radhakrishnan C Category: Language:   MALAYALAM
Publisher: HiTech Books
The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട് ചിരിക്കാം.

ഒരു നിറകണ്‍ചിരി പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്.

സി.രാധാകൃഷ്ണന്‍

എല്ലാം മായ്ക്കുന്ന കടല്‍ മുതല്‍ തുടങ്ങുന്ന ഐതിഹാസിക പരമ്പരയിലെ അവസാനത്തെ നോവല്‍. ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി.

ഒരു ഹൈടെക്‌സ് പ്രസിദ്ധീകരണം.

 

Reviews

There are no reviews yet.

Be the first to review “INIYORU NIRAKANCHIRI”
Book_INIYORU NIRAKANCHIRI
You're viewing: INIYORU NIRAKANCHIRI 630.00 567.00 10% off
Add to cart
Shopping cart close