ISBN: ISBN 13: 9789355495457Edition: 1Publisher: Mathrubhumi
SpecificationsPages: 184
About the Book
ഒരു ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി.
ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍ മനസ്സിലാക്കി.
ആ പെണ്‍കുട്ടി പ്രോസോപാഗ്‌നോഷ്യ അഥവാ ഫേസ് ബ്ലൈന്‍ഡ്നെസ്സ് എന്ന അപൂര്‍വമായ രോഗാവസ്ഥയിലേക്ക് മാറ്റപ്പെടുന്നതോടുകൂടി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അയാള്‍ക്ക് മുന്നില്‍നിന്ന് മറയ്ക്കപ്പെടുന്നു.ആതുരശുശ്രൂഷാരംഗത്തെ ദുഷ്പ്രവണതകളുമായി ബന്ധപ്പെട്ട ആഖ്യാനവും പ്രമേയവും വിദഗ്ധമായി വിളക്കിച്ചേര്‍ത്ത സസ്‌പെന്‍സ് ത്രില്ലര്‍ നോവല്‍. ഫിസിയോളജിയും അനാട്ടമിയും സൈക്കോളജിയും സര്‍ജറിയും പ്രമേയമാക്കി, തികഞ്ഞ കൈയടക്കത്തോടെ എഴുതപ്പെട്ട ഇന്‍സിഷന്‍
ഉറപ്പായും ഒരു മികച്ച വായനാനുഭവം സമ്മാനിക്കും.
-ഡോ. അര്‍ഷാദ് അഹമ്മദ് എ.