ഗുരുസാഗരതീരങ്ങളിൽ
₹110.00 ₹99.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹110.00 ₹99.00
10% off
Out of stock
ടി.കെ. ശങ്കരനാരായണൻ
കഥാസാഹിത്യത്തിൽ പാലക്കാടിന്റെ ദീപസ്തംഭങ്ങളാണ് ഒ.വി. വിജയനും മേതിലും മുണ്ടൂർ കൃഷ്ണൻകുട്ടിയും. എഴുത്തിന്റെ രാജവഴികളിലൂടെ നടന്നുപോയവർ. പാലക്കാട്ടിലിരുന്ന് വിജയനെ വായിച്ച കഥാകാരൻ പാലക്കാടിന് പുറത്തുള്ള വിജയാനുഭവങ്ങൾ പകുത്തു വെക്കുന്നു. ബാംഗ്ലൂരുവിലെ ബാനസവാഡിയിൽ കുടുസ്സു ഫ്ളാറ്റിലിരുന്ന് ശാസ്ത്രചിന്തകൾ പങ്കുവെച്ച മേതിൽ പാലക്കാടൻ സാമ്പാറിന്റെ രുചിയിൽ വാചാലനാവുന്നു. സങ്കടങ്ങൾ പറയാൻ തനിക്ക് ഒരീശ്വരൻ ഇല്ലാതെ പോയല്ലോ എന്നതാണ് മുണ്ടൂർ കഷ്ണൻകുട്ടിയുടെ ഈശ്വരസങ്കല്പം. ഈ മൂന്ന് എഴുത്തുകാരിലെ വ്യക്തിയേയും എഴുത്തിനേയും ബാധപോലെ കൊണ്ടുനടന്ന കഥാകാരൻ തന്റെ പദപരിമിതികളെക്കുറിച്ചും കൈമോശം വന്ന കത്തുകളെക്കുറിച്ചും വിഷു-ക്രിസ്മസ് സ്മൃതികളെക്കുറിച്ചും എഴുതുന്നു.
തമിഴും മലയാളവും കലർന്ന രസക്കൂട്ടിൽ തനതു ശൈലിയിൽ എഴുതപ്പെട്ട പതിനെട്ട് ലേഖനങ്ങളുടെ സമാഹാരം.