Description
ഹിന്ദുസ്ഥാനിസംഗീതത്തില്‍ ധ്രുപദ്, ഖയാല്‍ ശൈലികളുടെ വികാസപരിണാമങ്ങള്‍ അമ്പതില്‍പ്പരം സംഗീതജ്ഞരിലൂടെ നോക്കിക്കാണുന്ന പുസ്തകം. ധ്രുപദിന്റെ ഭക്തിയും ഖയാലിന്റെ പ്രണയവും ഇവിടെ അപൂര്‍വ്വചാരുതയില്‍ നിറയുന്നു. ധ്രുപദില്‍ തലമുറകളായി പാട്ടിന്റെ പട്ടുകള്‍ നെയ്ത ഡാഗര്‍ കുടുംബത്തിന്റെ സംഗീതശൈലിയെയും ഖയാലില്‍ എക്കാലത്തെയും വിസ്മയങ്ങളായ വിഷ്ണുനാരായണ് ഭാട്ഖണ്ഡേ മുതല്‍ ശുഭ മുദ്ഗല്‍ വരെയുള്ള അതുല്യപ്രതിഭകള്‍ സൃഷ്ടിച്ച നാദപ്രപഞ്ചത്തെയും അടുത്തറിയാനൊരു സംഗീതസഞ്ചാരം.
രമേശ് ഗോപാലകൃഷ്ണന്റെ ശ്രദ്ധേയമായ പുസ്തകം.
പുതിയ പതിപ്പ്
• വിഷ്ണുനാരായൺ ഭാട് ഖണ്ഡേ • പണ്ഡിറ്റ് വിഷ്ണദിഗംബർ പലൂസ്കർ • ഉസ്താദ് അള്ളാദിയാ ഖാൻ • ഉസ്താദ് അബ്ദുൾകരീം ഖാൻ • പണ്ഡിറ്റ് സവായ് ഗന്ധർവ • മോഗുബായ് കുർഡിക്കർ • ഉസ്താദ് ബഡേ ഗുലാം അലി ഖാൻ • ഉസ്താദ് അമീർ ഖാൻ • പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ • കേസർബായ് കേർക്കർ • കുമാർ ഗന്ധർവ • ഹീരാബായ് ബറോഡേക്കർ • പണ്ഡിറ്റ് ദത്താത്രേയ വിഷ്ണു പലൂസ്കർ • ഉസ്താദ് ഫയാസ് ഖാൻ • പണ്ഡിറ്റ് ഭീംസെൻ ജോഷി • ഗംഗുബായ് ഹംഗൽ • പണ്ഡിത അഞ്ജനീബായ് മാൽപേക്കർ • പണ്ഡിറ്റ് ജസ്രാജ് • കിശോരി അമോങ്കർ • പണ്ഡിറ്റ് രാജൻ മിശ‚ പണ്ഡിറ്റ് സാജൻ മിശ്ര • ഉസ്താദ് റഷീദ് ഖാൻ • പണ്ഡിറ്റ് അജോയ് ചക്രവർത്തി • പർവീൺ സുൽത്താന • ശുഭ മുദ്ഗൽ • ഡാഗർ ബ്രദേഴ്സ് • ഗുണ്ടേച്ച ബ്രദേഴ്സ്…
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വികാസ പരിണാമങ്ങൾക്ക് ഊർജം പകർന്ന അൻപതിൽപ്പരം മഹാരഥന്മാരായ സംഗീതകാരന്മാരുടെ ജീവിതവും സംഗീതവും.







Reviews
There are no reviews yet.