ഗാന്ധി: ഇന്ത്യയ്ക്കുമുമ്പ്
₹899.00 ₹809.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹899.00 ₹809.00
10% off
Out of stock
രാമചന്ദ്ര ഗുഹ
1893-ൽ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോൾ സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. തുടർന്നുള്ള രണ്ടു പതിറ്റാണ്ടുകൾ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി. ബ്രിട്ടിഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള തന്റെ പ്രത്യയ ശാസ്ത്രത്തിനെയും അടവുകളെയും അദ്ദേഹം മൂശയിൽ വാർത്തെടുത്തത് അവിടെവച്ചാണ്.
ഭിന്നാഭിപ്രായങ്ങളുള്ള പല വിഭാഗങ്ങളിൽ ഉൾച്ചേർന്നുള്ള സത്യാന്വേഷണങ്ങൾ, ആൺ-പെൺ സൗഹൃദങ്ങൾ, ഭർത്താവെന്ന നിലയ്ക്കും അച്ഛനെന്ന നിലയ്ക്കുമുള്ള പരാജയം, ബ്രിട്ടിഷ് സാമ്രാജ്യത്വത്തി നെതിരേ അപരിചിതമായ ദേശത്തുനിന്നുകൊണ്ടുള്ള ധീരമായ പോരാട്ടം എന്നിങ്ങനെ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്തതും അപ്രശസ്തവുമായ ഏടുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് രാമചന്ദ്ര ഗുഹ.
നാലു ഭൂഖണ്ഡങ്ങളിലെ ചരിത്രരേഖകളുടെ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഈ കൃതി ആധുനിക ഇന്ത്യയിലെ ഏറ്റവും മഹാനായ വ്യക്തി യെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ആഴത്തിൽ സ്വാധീനിക്കും.
വിവർത്തനം: അനിൽകുമാർ അങ്കമാലി, കെ.വി. തെൽഹത്ത്