Add a review
You must be logged in to post a review.
₹180.00 ₹144.00 20% off
In stock
ഹോളിവുഡ്ഡിലെ തിരക്കേറിയ സിനിമാ ഷെഡ്യൂളുകളില്‍നിന്ന് യൂറോപ്പിലേക്ക് ഒരൊളിച്ചോട്ടം. യാത്രയിലുടനീളം ഒരു കൊച്ചുകുട്ടിയുടെ കൗതുകവും ആവേശവും നിലനിര്‍ത്തുന്ന മഹാനടന്‍ തന്റെ സ്വതസ്സിദ്ധമായ നര്‍മവും ആത്മാര്‍ഥമായ ശൈലിയും കൊണ്ട് നമ്മുടെ ഉറ്റസുഹൃത്തായി മാറുന്നു. ഏകാന്തത തേടി ചെല്ലുന്നിടത്തെല്ലാം തന്നെ നെഞ്ചിലേറ്റുന്ന ആരാധകവൃന്ദത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോകുന്ന, വിരുന്നുകളിലും സ്വീകരണയോഗങ്ങളിലും പങ്കെടുക്കേണ്ടിവരുമ്പോള്‍ സഭാകമ്പത്താല്‍ വിവശനാകുന്ന, താന്‍ വളര്‍ന്ന ഇംഗ്ലണ്ടിന്റെ തെരുവോരങ്ങളില്‍ച്ചെന്ന് വിതുമ്പുന്ന ഒരു വ്യത്യസ്തനായ ചാപ്ലിനെ ഇവിടെ നാം കാണുന്നു.
അതുല്യനായ നടന്റെ, മഹാനായ ചലച്ചിത്രകാരന്റെ ഹൃദയസ്പര്‍ശിയായ യാത്രാവിവരണം
പരിഭാഷ
പി. ജയലക്ഷ്മി
ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍, അഭിനേതാവ്. 1889 ഏപ്രില്‍ 16ന് ലണ്ടനില്‍ ജനിച്ചു. ബ്രിട്ടനിലെ വിക്‌ടോറിയന്‍ നാടകശാലയില്‍ കുട്ടിക്കാലത്തുതന്നെ അഭിനയം ആരംഭിച്ചു. ദി ഡിക്‌റ്റേറ്റര്‍, ദി ബോണ്ട്, മേക്കിങ് എ ലിവിങ്, ദി കിഡ് തുടങ്ങി എണ്‍പതോളം സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. 65 വര്‍ഷം നീണ്ടുനിന്ന അഭിനയജീവിതത്തിനൊടുവില്‍ 1977 ഡിസംബര്‍ 25ന് 88ാമത്തെ വയസ്സില്‍, മനുഷ്യസ്‌നേഹിയായ ഈ ചലച്ചിത്രകാരന്‍ നിര്യാതനായി.
You must be logged in to post a review.
Reviews
There are no reviews yet.