Add a review
You must be logged in to post a review.
₹525.00 ₹446.00 15% off
In stock
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തിനു പിന്നിലെ മനുഷ്യനെ തുറന്നു കാട്ടുന്ന പുസ്തകം. താന്‍ തീര്‍ത്തും സാധാരണക്കാരനായ മനുഷ്യനാണെന്ന നിലപാടുതറയില്‍ നിന്നാണ് സച്ചിന്‍ ജീവിതം പറയുന്നത്. കഠിനാധ്വാനം കൊണ്ടു മാത്രം ചക്രവാളങ്ങള്‍ വെട്ടിപ്പിടിച്ച താരമാണ് താനെന്ന പ്രഖ്യാപനം കൂടിയാണിത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദിശാപരിണാമത്തിന്റെ നേര്‍സാക്ഷ്യം കൂടിയാണ് സച്ചിന്റെ ആത്മകഥ. ഇന്ത്യ നേടിയ ഐതിഹാസിക വിജയങ്ങളും ആരാധകര്‍ എക്കാലവും രോമാഞ്ചത്തോടെ ഓര്‍മ്മിക്കുന്ന സച്ചിന്റെ മാസ്മരിക ഇന്നിംഗ്‌സുകളുമെല്ലാം ഈ കൃതിയെ പ്രിയപ്പെട്ടതാക്കുന്നു. പാഞ്ഞെത്തുന്ന ബൗളറുടെ പന്തിനെ മാന്ത്രികമായ ചലനങ്ങളിലൂടെ ബൗണ്ടറിയിലേക്ക് തൊടുത്തുവിടുന്ന സച്ചിന്റെ കേളീശൈലിയുടെ സമസ്ത സൗന്ദ്യവും ഈ പുസ്തകവും ഉള്‍ക്കൊള്ളുന്നു.
You must be logged in to post a review.
Reviews
There are no reviews yet.