ദൈവത്തിന്റെ പുസ്തകം
₹550.00 ₹495.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹550.00 ₹495.00
10% off
Out of stock
കെ.പി. രാമനുണ്ണി
മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെയും കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങളില്‍നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരികയാണ് – ലോക സംസ്ഥാപനത്തിനുള്ള പ്രേമഗീതയുമായി ലോക നവീകരണത്തിന്റെ പുതിയ മാനിഫെസ്റ്റോയാകുന്ന നോവല്‍.
1955ല്‍ പൊന്നാനിയില്‍ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരും മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതി അംഗവുമായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക, കുര്‍ക്‌സ്, പ്രണയപര്‍വം, മുഖലക്ഷണം, ശവസംസ്‌കാരം എന്നീ കഥകളും സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം എന്നീ നോവലുകളും ക്രിമിനല്‍ കുറ്റമാകുന്ന രതി, ശീര്‍ഷാസനം എന്നീ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 'സൂഫി പറഞ്ഞ കഥ' കേരളസാഹിത്യഅക്കാദമി അവാര്‍ഡിനും ഇടശ്ശേരി അവാര്‍ഡിനുമര്‍ഹമായി. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. കേന്ദ്രസാഹിത്യഅക്കാദമി ഉപദേശക സമിതിയംഗമാണ്. ഭാര്യ: രാജി. മകള്‍: ശ്രീദേവി. വിലാസം : കരുമത്തില്‍ പുത്തന്‍വീട്, പെരുമണ്ണ, കോഴിക്കോട്26.