Book Civil Service Examination Malayalam Optional Paper-2
Book Civil Service Examination Malayalam Optional Paper-2

സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍: മലയാളം ഓപ്ഷണല്‍ പേപ്പര്‍: 2

275.00 247.00 10% off

Out of stock

Author: Jobin S Kottaram Category: Language:   Malayalam
ISBN 13: Publisher: Dolphin
Specifications Pages: 0 Binding:
About the Book

UPSC സിലബസ്സിലെ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥം. ലളിതമായ ഭാഷ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിഷയം പഠിച്ചു തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വഴികാട്ടി.

UPSC മെയിന്‍ (2010) പരീക്ഷയില്‍ മലയാളം ഓപ്ഷണലിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സിവില്‍ സര്‍വീസ് പരിശീലകന്‍ ജോബിന്‍ എസ്. കൊട്ടാരം എഡിറ്റ് ചെയ്ത പുസ്തകം.

The Author

സെബിന്റെ ഇളയ സഹോദരന്‍. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം.ബി.എയും ഡല്‍ഹിയില്‍നിന്ന് ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. ഏഷ്യാനെറ്റിലെ വിജയമന്ത്ര, സൂര്യാ ടി.വിയിലെ പൊന്‍പുലരി, ശാലോം ടി.വിയിലെ ബീ പോസിറ്റീവ് എന്നീ പരിപാടികളിലൂടെയും മാതൃഭൂമി തൊഴില്‍വാര്‍ത്തയിലെ സക്‌സസ് മന്ത്ര, കന്യകയിലെ പേഴ്‌സനാലിറ്റി പ്ലസ്, മംഗളം വാരികയിലെ പെരുമാറ്റ മര്യാദകള്‍, കുടുംബജ്യോതിസിലെ കരിയര്‍ സ്‌കോപ് എന്നീ പംക്തികളിലൂടെയും ഓള്‍ ഇന്ത്യാ റേഡിയോയിലെ പ്രഭാഷണ പരമ്പരകളിലൂടെയും അനേകര്‍ക്കു പ്രചോദനമേകുന്ന ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ട്രെയ്‌നര്‍. എന്‍.ഡി ടി.വി, സി.എന്‍.എന്‍--ഐ.ബി.എന്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, അവീവ തുടങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയമാണ് ആദ്യകൃതി. സഹോദരന്‍ സെബിനുമായി ചേര്‍ന്നെഴുതിയ കൃതികളാണ് ജീവിതത്തിലെ തോല്‌വികളെ എങ്ങനെ വിജയങ്ങളാക്കാം, ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം, മനോഭാവങ്ങളെ മാറ്റൂ; ജീവിതവിജയം നേടാം, കരിയറില്‍ വിജയിക്കാം എന്നിവ. ഇപ്പോള്‍ മൈന്‍ഡ് മെഷീന്‍ എന്ന ഹ്യൂമന്‍ റിസോഴ്‌സസ് സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ്. ഭാര്യ: ക്രിസ്റ്റി. ജെ. കൊട്ടാരം. വിലാസം: കൊട്ടാരം വീട്, മലകുന്നം പി.ഒ. കോട്ടയം. ഇ. മെയില്‍: jskottaram@gmail.com.

Reviews

There are no reviews yet.

Add a review