Book CIGARETTE
Book CIGARETTE

സിഗററ്റ്

246.00 221.00 10% off

In stock

Author: PER HAGMAN Category: Language:   MALAYALAM
ISBN: ISBN 13: 9788196133962 Edition: 1 Publisher: SIX YEAR PLAN BOOKS
Specifications Pages: 130
About the Book

PER HAGMAN
CIGARETTE

പരിഭാഷ: ബിന്ദു ജഗദീഷ്‌

വർഷം 1989. സ്റ്റോക്ഹോമിൽ വേനൽക്കാലത്തിന്റെ ആദ്യദിവസങ്ങളിലാണ് കഥ ആരംഭിക്കുന്നത്.
ഒരു കഫെയിൽ വെയ്റ്ററായി ജോലി ചെയ്യുകയാണ് യൊഹാൻ. അർമാദജീവിയാണ് അവൻ. രതിയും ലഹരിയും കൂട്ടുകെട്ടുകളും ഒഴിയാത്ത ജീവിതം. എന്നാൽ ഉള്ളിൽ ശൂന്യവുമാണ്. രാത്രിയിലെ പൂരം തൊഴിലിനേയും ബന്ധങ്ങളെയും ബാധിക്കുന്നുണ്ട്, പക്ഷെ അതിൽ അവന് വിഷമമില്ല. അടുത്ത പെണ്ണ്, അടുത്ത ലഹരി… അത് മാത്രമായിരുന്നു ചിന്ത. മൂക്കിൽനിന്ന് ചോര വരുംവരെ പൊടി വലിച്ചുകയറ്റും, എംടിവിയുടെ മുന്നിൽ കിടന്നാണ് ഉറക്കം. നൂല് പൊട്ടിയ പട്ടം പോലെ എങ്ങോട്ടോ പറക്കുന്ന യുവാക്കളുടെ ജീവിതമാണ് ഇവിടെ പേർ ഹാഗ്മൻ ആവിഷ്കരിക്കുന്നത്.

പേർ ഹാഗ്മന്റെ ആദ്യകൃതി സ്വീഡിഷ് സാഹിത്യത്തിൽ ഒരു കൊടുങ്കാറ്റുപോലെയാണ് ആഞ്ഞടിച്ചത്. മാസ്റ്റർപീസുകൾക്ക് സാധാരണ സംഭവിക്കാറുള്ളതുപോലെ, ചിലർ അതിനെ വാനോളം പുകഴ്ത്തിയെങ്കിൽ മറ്റു ചിലർക്ക് അത് ജുഗുപ്സാവഹമായിരുന്നു. എന്നാൽ പുസ്തകത്തിന്റെ വിൽപ്പനയെ അത് ബാധിച്ചില്ല. തലമുറകൾ മാറുമ്പോഴും ഈ നോവൽ സ്വീഡനിൽ ആവേശമായി തുടരുന്നു.

The Author

You're viewing: CIGARETTE 246.00 221.00 10% off
Add to cart