Add a review
You must be logged in to post a review.
₹170.00 ₹144.00 15% off
In stock
മുന്‍കരുതല്‍, ചികിത്സ, അനുഭവങ്ങള്‍
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഏതു സമയത്തും പ്രസന്നമായ മനസ്സോടെ രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഒരു ഡോക്ടര്‍. കേരളത്തിലെ ആദ്യ ബ്ലഡ് സ്റ്റെം സെല്‍ ട്രാന്സ്പ്ലാന്റേഷന് നടത്തി ചരിത്രം കുറിച്ചയാള്‍. പതിനായിരക്കണക്കിനു മലയാളികളുടെ മനസ്സില്‍ ദൈവത്തിനു തുല്യമായ സ്ഥാനം ലഭിച്ച അസാധാരണ വ്യക്തിത്വം- ഈ വിശേഷണങ്ങള്‍ ചേരുന്ന ഒരേയൊരു കാന്‍സര്‍ ചികിത്സകന് ഡോ. വി.പി. ഗംഗാധരനാണ്. അദ്ദേഹം ആദ്യമായി എഴുതുന്ന അര്‍ബുദ ചികിത്സാപുസ്തകമാണിത്. കാന്‍സര്‍ എന്നു കേള്‍ക്കുമ്പോഴുണ്ടാവുന്ന ഭീതി അകറ്റുന്നതും അതേസമയം രോഗത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കി പ്രതിരോധിക്കാനുള്ള അറിവു നല്‍കുന്നതുമായ മലയാളത്തിലെ ആദ്യ പുസ്തകവും ഇതായിരിക്കും.
അര്‍ബുദത്തെക്കുറിച്ച് നമ്മള് അറിഞ്ഞിരിക്കേണ്ടതെല്ലാം അനുഭവത്തിന്റെ പിന്‍ബലത്തോടെ ലളിതമായി അവതരിപ്പിക്കുന്നു. ശുഭപ്രതീക്ഷയിലൂടെയും ആത്മവിശ്വാസംകൊണ്ടും കാന്‍സറിനെ തോല്‍പ്പിച്ചവരുടെ കഥകളും രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും ഡോക്ടര്‍ വിശദീകരിക്കുന്നു.
കാന്സറിക്കെുറിച്ചുള്ള നിങ്ങളുടെ മുന്‍വിധികളെല്ലാം ഇതു വായിക്കുന്നതോടെ ദുരീകരിക്കപ്പെടും, തീര്‍ച്ച.
You must be logged in to post a review.
Reviews
There are no reviews yet.