Book Bharatheeya Darshanam (2 VOLUME )
Book Bharatheeya Darshanam (2 VOLUME )

ഭാരതീയദര്‍ശനം-2 വോള്യം

1850.00 1480.00 20% off

In stock

Author: Dr.S.Radhakrishnan Category: Language:   MALAYALAM
Publisher: Mathrubhumi
Specifications
About the Book

ഡോ. എസ്. രാധാകൃഷ്ണൻ

ഡോ. എസ്. രാധാകൃഷ്ണന്റെ Indian Philosophy യുടെ മലയാള പരിഭാഷ. മൂവായിരം വർഷങ്ങൾക്കപ്പുറം ദൈർഘ്യമുള്ള ഭാരതീയ ദാർശനികചിന്തയുടെ ചരിത്രവും വ്യാഖ്യാനവും ആവിഷ്കൃതമാകുന്ന ഈ കൃതി പാശ്ചാത്യ-പൗരസ്ത്യ ദർശനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരസ്പരധാരണകളുടെ പാലമാണ്. ഡോ. രാധാകൃഷ്ണൻറ ചിന്തയെയും അതിലൂടെ ഭാരതീയ ചിന്താപാരമ്പര്യത്തെയും പരിചയപ്പെടാൻ ഉപകരിക്കുന്ന പരിഭാഷ. ആദ്യത്തെ മാതൃഭൂമിപ്പതിപ്പിന്റെ തനിമയും അക്ഷരഭംഗിയും നിലനിർത്തിയും വലിപ്പം വർധിപ്പിച്ചും തയ്യാറാക്കിയ പ്രത്യേക പതിപ്പ്.

ഇന്ത്യയുടെ പൈതൃകവും ദാർശനിക പാരമ്പര്യവും അറിയാനാഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം

പരിഭാഷ: ടി. നാരായണൻ നമ്പീശൻ

അകൃത്രിമമായ ദാർശനിക മാനദണ്ഡം കരസ്ഥമാക്കിയ ഈ കാലഘട്ടത്തിലെ പ്രായോഗികമതിയായ ദാർശനികൻ.
– ബർട്രൻഡ് റസ്സൽ

മതത്തോടും തത്ത്വജ്ഞാനത്തോടുമുള്ള രാധാകൃഷ്ണൻറ സമീപനം മാതൃകായോഗ്യമാണ്. ലോകജനത ഒരേ കുടുംബമായി വളരുന്ന കാലഘട്ടത്തിന് അത്യാവശ്യമായ ഒരു സമീപനമാണതെന്നു പറയാം. വിശാലമനസ്കതയോടെ തീവ്രമായ മതവിശ്വാസങ്ങളും അഗാധമായ മതവികാരങ്ങളും ഉൾക്കൊള്ളാൻ കഴിയുമെന്നു വ്യക്തമാക്കി, ലോകത്തിലെല്ലായിടത്തുമുള്ള ആധുനിക തലമുറയ്ക്ക് അനുസരിക്കാവുന്ന ഒരു മാർഗമാണ് അദ്ദേഹം തുറന്നുകാട്ടിയത്.
– ആർനോൾഡ് ടോയൻബി

ഡോ. രാധാകൃഷ്ണൻ പ്രധാനകൃതികളിൽ ഏറ്റവും മുഖ്യം രണ്ടു വോള്യങ്ങളായി പ്രസിദ്ധം ചെയ്ത ‘ഭാരതീയദർശന’മാണ് ഭാരതീയദർശനത്തിന്റെ ചരിത്രം ആവിഷ്കരിക്കുമ്പോൾ ഡോ. രാധാകൃഷ്ണൻ പലപ്പോഴും പാശ്ചാത്യദാർശനികരുടേതായ സങ്കല്പനങ്ങളും സാങ്കേതികപദങ്ങളും ഉപയോഗിക്കുന്നുണ്ട്. തമ്മിലകന്നുകിടന്നിരുന്ന പാശ്ചാത്യ-പൗരസ്ത്യ ദർശനങ്ങളെ അടുപ്പിക്കാൻ ഈ മാർഗം സഹായിച്ചു.
– എൻ.വി. കൃഷ്ണവാരിയർ

The Author

You're viewing: Bharatheeya Darshanam (2 VOLUME ) 1850.00 1480.00 20% off
Add to cart