Mathrubhumi Books

Availability: In Stock

ബെസ്റ്റ് പ്രിൻ്റേഴ്‌സ്

170.00 144.00 15% off

Add to wishlist
Author: Sachidanandan K Category: Language:   MALAYALAM
ISBN 13: 9789359622491 Edition: 1 Publisher: Mathrubhumi
Pages: 104 Binding: NORMAL
The Author

1946ല്‍ തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ജനനം. ഘടനാവാദാനന്തര സൗന്ദര്യമീമാംസയില്‍ ഡോക്ടര്‍ ബിരുദം. 25 വര്‍ഷത്തെ കോളേജധ്യാപനത്തിനുശേഷം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ദൈ്വമാസികയുടെ പത്രാധിപരായി. പിന്നീട് അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖനസമാഹാരങ്ങള്‍. ശക്തന്‍തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പല ലോകം പല കാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍. ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തന സമാഹാരങ്ങള്‍ തുടങ്ങി അമ്പത്തഞ്ച് കൃതികള്‍. ഇംഗ്ലീഷില്‍ കിറശമി ഘശലേൃമൗേൃല ജീശെശേീി െമിറ ജൃീുീശെശേീി,െ അൗവേീൃ െഠലഃെേ കൗൈല െഎന്നിങ്ങനെ രണ്ട് ലേഖനസമാഹാരങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍. സ്വന്തം കവിതകളുടെ പരിഭാഷാസമാഹാരങ്ങള്‍ ഇംഗ്ലീഷ് (4), ഹിന്ദി (5), തമിഴ് (4), തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി, ആസ്സാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കേരളസമാജം അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ സമ്മാനം, പി.കുഞ്ഞിരാമന്‍നായര്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാപരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാ പുരസ്‌കാരം, മണിപ്പൂര്‍ നഹ്‌റോള്‍ പ്രേമീ സമിതി ഭറൈറ്റര്‍ ഓഫ് ദി ഇയര്‍' തുടങ്ങി ഒട്ടേറെ ബഹുമതികള്‍. വിലാസം: 7സി, നീതി അപ്പാര്‍ട്ടുമെന്റ്, ഐ.പി. എക്സ്റ്റന്‍ഷന്‍, ഡല്‍ഹി 110092.

Description

‘ഊഷരഭൂമി’ക്കുശേഷം ഒരു നൂറ്റാണ്ടിനിപ്പുറം ‘ഉര്‍വ്വരഭൂമി’ എഴുതിക്കൊണ്ടിരിക്കുന്ന ടി.എസ്. എലിയറ്റും എഴുത്തിലേക്കും ഭൂമിയിലേക്കുമുള്ള രണ്ടാംവരവ് ആഘോഷിക്കുന്ന ഡബ്ലിയൂ.ബി. യേറ്റ്‌സും രമണനെ വില്ലനാക്കി ഒരു ടെലിവിഷന്‍ സീരിയല്‍ എഴുതിക്കൊണ്ടിരിക്കുന്ന ചങ്ങമ്പുഴയുമെല്ലാം കടന്നുവരുന്ന ‘മരണത്തെക്കുറിച്ച് ഒരു പ്രബന്ധം’, ജനിതകമാറ്റംകൊണ്ട് ഒരു സൂക്ഷ്മജീവിയായി പരിണമിച്ച ഗോവിന്ദന്‍ മന്ത്രവാദിയുടെ സങ്കീര്‍ണ്ണജീവിതം പറയുന്ന ‘ജനിതകം’, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുറേ നിറങ്ങള്‍ മാത്രമുള്ള ഒരു അമൂര്‍ത്ത ചിത്രത്തില്‍നിന്ന് ഗാന്ധിയാകാനിടയുള്ള ഒരാള്‍രൂപത്തെ കണ്ടെടുത്ത് ചിത്രകാരനെ കൊന്നുകളയുന്ന ഒരു ഗോഡ്‌സേ ആരാധകനെ വരച്ചുകാണിക്കുന്ന ‘കത്തി’ എന്നീ കഥകളുള്‍പ്പെടെ അതിര്‍ത്തികള്‍, ആശുപത്രിയിലെ കാന്റീന്‍, ബഷീറിന്റെ ഫെയ്‌സ്ബുക്ക്, സാധാരണക്കാരന്‍, രൂപാന്തരം, വില്ല നമ്പര്‍ 90, ദയാവധം, അസ്ഥികളുടെ സ്വപ്‌നം തുടങ്ങി യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും ഭാവനയും ചരിത്രവും ആത്മകഥാംശവുമെല്ലാം തിരയടിച്ചാര്‍ക്കുന്ന വേറിട്ട കഥകളുടെ അശാന്തസമുദ്രം.
സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം

You may also like…

Book_BEST PRINTERS
You're viewing: BEST PRINTERS 170.00 144.00 15% off
Add to cart
Shopping cart close