ബഷീറിൻ്റെ പൂങ്കാവനം
₹160.00 ₹136.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹160.00 ₹136.00
15% off
In stock
പതിവ് ബഷീര്‍പഠനങ്ങളില്‍നിന്ന് ഈ പുസ്തകത്തിനുള്ള
പ്രധാനവ്യത്യാസം രചനകള്‍ക്കൊപ്പം എഴുത്തുകാരന്റെ
വ്യക്തിത്വവും വിശകലനം ചെയ്യുന്നു എന്നതാണ്.
ഇവിടെ ബഷീര്‍ പാഠ്യവിഷയം മാത്രമല്ല,
ഒരനുഭവംകൂടിയാണ്. ആ ലോകത്തിന്റെ
ആഴങ്ങളിലേക്ക് വായനക്കാരെ ഒപ്പം കൂട്ടുന്ന
‘പൂങ്കാവനം’ സഹൃദയശ്രദ്ധ നേടിയത്
പ്രതിപാദനത്തിലെ ലാളിത്യംകൊണ്ടാണ്.
എം.എന്‍. കാരശ്ശേരിയുടെ പ്രശസ്തമായ ഗ്രന്ഥത്തിന്റെ
മാതൃഭൂമിപ്പതിപ്പ്
മുഴുവന്‍ പേര്: മുഹ്യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com