Book BARRAK
BARRAK2
Book BARRAK

ബാരക്ക്

250.00 225.00 10% off

In stock

Author: GANGADHARAN T K Category: Language:   MALAYALAM
Specifications Pages: 191
About the Book

ടി.കെ. ഗംഗാധരന്‍

സൈനികരുടെ ഏകാന്തനൊമ്പരങ്ങള്‍ കാവ്യാത്മകമായി എഴുതിയ ടി.കെ. ഗംഗാധരന്റെ നോവല്‍ ‘ബാരക്ക്’ പാരായണ സുഖം തരുന്ന വ്യത്യസ്തമായൊരു കൃതിയായി അനുഭവപ്പെട്ടു. ഹൃദ്യമായൊരു നോവല്‍ രചന.
‘എ മൈനസ് ബി’യില്‍ പട്ടാളക്കാരുടെ പരുക്കന്‍ ഹൃദയഭാഷണങ്ങളാണ് കോവിലന്‍ വരച്ചു കാണിച്ചതെങ്കില്‍ ടി.കെ. ഗംഗാധരന്‍ ‘ബാരക്കി’ല്‍ എഴുതിയത് രാഷ്ട്രത്തിന്റെ വിദൂരാതിര്‍ത്തികളില്‍ തറഞ്ഞുപോകുന്ന സൈനികന്റെ ആത്മനൊമ്പരങ്ങളുടെ, അവന്റെ നഷ്ടസങ്കടങ്ങളുടെ തേങ്ങലുകളാണ്.
പട്ടാളത്തില്‍ ഉസ്താദുമാരാണ് നട്ടെല്ലു നിവര്‍ത്തി നടക്കാന്‍ പഠിപ്പിച്ചതെന്ന് കോവിലന്‍ ഒരിക്കല്‍ പറഞ്ഞുകേട്ടു. പട്ടാളക്കാരായില്ലെങ്കിലും നമ്മളൊക്കെ പട്ടാളക്കാരെയൊരുപാട് സ്‌നേഹിക്കുന്നവരാണ്. ഹിമമലകളിലും മരുവനങ്ങളിലും കാവല്‍ നില്‍ക്കുന്ന സൈനികരുടെ റിപ്പബ്ലിക്ദിന പരേഡ് ടി.വി.യില്‍ കാണുന്നത് അഭിമാനഭരിതമായൊരു ദൃശ്യാനുഭവമാണെങ്കില്‍ ടി.കെ. ഗംഗാധരന്റെ നോവല്‍ ‘ബാരക്ക്’ നവമായൊരു വായനാനുഭവമാണ് നല്‍കുന്നത്.
(അവതാരികയില്‍ നിന്ന്) പ്രൊഫ.എം.കെ. സാനു

ബാരക്ക് യുദ്ധത്തിന്റെ അടുക്കളയും അണിയറയുമാണ്. ഭക്ഷണം കഴിച്ച് രസിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ദേശാഭിമാനികള്‍ക്ക് യുദ്ധത്തിന്റെ പൊരുളറിയില്ല. അണിയറയിലെ നഗ്നത അവര്‍ കണ്ടിട്ടില്ല. ഗംഗാധരന്റെ നോവല്‍ മലയാളത്തിലാദ്യമായി യുദ്ധത്തിന്റെ ഉള്ളറകള്‍ തുറക്കുന്നു. അതിശയോക്തിയും ആര്‍ഭാടവുമില്ലാതെ- ഒരു പട്ടാളക്കാരന്റെ ദൈന്യതയും സഹനവും നിങ്ങള്‍ക്കിതില്‍ കാണാം.
-പ്രൊഫ.എം.എന്‍. വിജയന്‍

The Author

Description

You're viewing: BARRAK 250.00 225.00 10% off
Add to cart