ബി.പി.എൽ കവിതകൾ
₹170.00 ₹153.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹170.00 ₹153.00
10% off
Out of stock
നിരഞ്ജൻ
നിരഞ്ജന്റെ കവിതകൾക്ക് എന്നെന്നോ മുതലുള്ള
അടുപ്പത്തിന്റെ തെളിമയും, എളുപ്പവുമുണ്ട്.
‘ഡാ’ എന്നോ ‘ത്‌ഫു’ എന്നോ ഒരക്ഷരം മതി നിരഞ്ജന്
പുതുനാഗരികതയിലെ,
ഇപ്പോൾ വെള്ളെഴുത്തു കണ്ണടയും
അതിൽ കരിഞ്ഞ ചിറകിന്റെ നിഴലുമുള്ള,
ഒരു പുതുനാഗരിക തലമുറയുടെ
യുവതയുടെയും മൈത്രിയുടെയും
വിഫലവസന്തത്തിന്റെ ചരിത്രമെഴുതാൻ.
പുഴുക്കാലത്തിൽ നിന്ന് പൂമ്പാറ്റക്കാലത്തിലേക്ക് മോഹിച്ച
പരിണാമത്തിന്റെ അയനകഥയെഴുതാൻ.
മുൾമുനയോ, രശ്മിമുനയോ, നരമീശത്തുമ്പോ, കൊണ്ട്
സമകാല ചരിത്രത്തിൽ നിന്ന് കൊത്തിയെടുത്ത
സുതാര്യ ശില്പങ്ങളാണ് ഈ കവിതകൾ.
ദൃശ്യസാക്ഷരത മൂത്തവ. നിശിതനിർമമതയും
ചിരി മാഞ്ഞുപോയ ചുണ്ടിന്റെ കോണിലെ
പരിഹാസമുദ്ര’യും കൂർത്തവ.
ഇതാ,
നിശിത നിരഞ്ജൻ
നിർദ്ദയ നിരഞ്ജൻ
നിർഭയ നിരഞ്ജൻ
നേർ നിരഞ്ജൻ
-കെ.ജി.എസ്.