Description
ലോകപ്രശസ്തമായ ആയിരത്തൊന്നുരാവുകളില്നിന്ന് തിരഞ്ഞെടുത്ത നര്‍മ്മകഥകളുടെ സമാഹാരം. ഒരുദിവസത്തെ സുല്‍ത്താന്‍, ഗോഹയുടെ കഥകള്‍, വര്‍ഷത്തിലൊരിക്കല്‍ മാത്രം കള്ളം പറയുന്ന അടിമയുടെ കഥ, രണ്ടു വിദൂഷകര്‍, രണ്ടു ഭര്ത്താക്കന്മാര്, ലോകസമാധാനം, ബുദ്ധിമാനായ ബുഹ്ലൂല്‍, കാസിമിന്റെ ചെരുപ്പ്, കറുപ്പുതീറ്റക്കാരനായ മുക്കുവന്റെ കഥ, പുരുഷപ്രസവം, ന്യായാധിപന്റെ ന്യായങ്ങള്‍, തസ്കരവീരന്… തുടങ്ങി ഇരുപതു നര്‍മ്മകഥകള്‍.
കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറക്കലിന്റെ പുനരാഖ്യാനം.
ചിത്രീകരണം: റോണി ദേവസ്യ







